തിരക്കേറിയ എറണാകുളം സൗത്തിനെ ഭീതിയിലാഴ്ത്തി തീപിടിത്തം ,അന്തരീക്ഷത്തെ വിഴുങ്ങി കറുത്ത പുക

എറണാകുളം നഗരത്തില്‍ സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. സമീപ പ്രദേശത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് രക്ഷാ പ്രവര്‍ത്തകകര്‍ കിണഞ്ഞു ശ്രമിക്കുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണ്‍ അടങ്ങുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. റബറിന് തീപിടിച്ചതാണ് തീ അണയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിന് മുഖ്യകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ആളപായമില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Loading...

18 അഗ്‌നിശമന യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിനുളളില്‍ നിന്ന് ചെറിയ സ്‌ഫോടനങ്ങള്‍ക്ക് സമാനമായ ശബ്ദം പുറത്തുവരുന്നുണ്ട്. തീ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ തൊട്ടടുത്തുളള ജില്ലകളില്‍ നിന്നുളള അഗ്‌നിശമനയൂണിറ്റുകളും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.