പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോളേജ് അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ പാരലൽ കോളേജ് അധ്യപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നാദാപുരത്താണ് സംഭവം. സംഭവത്തെത്തുടർന്ന് നാദാപുരത്തെ ട്യൂൽൻ സെന്റർ നാട്ടുകാർ അടിച്ച് തകർക്കുകയും ചെയ്തു. വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു നെയാണ് നാദാപുരം പോലീസ് പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് സംഭവം.വിദ്യാർത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിൻ്റെ നേതൃത്വത്തിൽ പാരലൽ കോളേജ് ആരംഭിക്കുന്നത്. പെൺകു‌ട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതർ പാരലൽ കോളേജ് അടിച്ച് തകർത്ത് ബോർഡ് ഉൾപ്പെടെ തീവെച്ച് നശിപ്പിച്ചു.

Loading...