സുശാന്തിനെ കൊലപ്പെടുത്തിയത് ഒരു പുരുഷനാണ്: കറുത്ത വസ്ത്രമണിഞ്ഞ ഒരാളാണ് ഇത് ചെയ്തത്- വെളിപ്പെടുത്തൽ ചർച്ചയാകുന്നു

മുബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ കൊലപ്പെടുത്തിയതാണെന്ന് അവകാശവാദം. പാരാനോർമൽ വിദഗ്ധരാണ് ഇതു സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയിലെ കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ ഒരു അംഗവുമായി നടത്തിയ വീഡിയോ ചാറ്റിലാണ് പാരാനോർമൽ വി​ദ​ഗ്ദരുടെ വെളിപ്പെടുത്തൽ. അദ്ദേഹം ആത്മഹത്യ ചെയ്തതല്ലെന്നും കറുത്ത വസ്ത്രമണിഞ്ഞ ഒരാൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും അമേരിക്കൻ പാരാനോർമൽ വിദഗ്ധരും ഗോസ്റ്റ് ഹണ്ടർമാരുമായ ഷോൺ ലാർസണനും ഭാര്യ ട്രീസ ലാർസനും അവകാശപ്പെടുന്നു. ജൂൺ 14നാണ് സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്യുന്നത്. 34 വയസായിരുന്നു. മുംബൈ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

‘ മറ്റൊരാളെ രക്ഷിക്കാനായാണ് അദ്ദേഹം മരണമടഞ്ഞത്. പക്ഷേ, അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയത് ഒരു പുരുഷനാണ്. കറുത്ത വസ്ത്രമണിഞ്ഞ ഒരാളാണ് ഇത് ചെയ്തത്.’- വീഡിയോയിൽ ഷോൺ ലാർസനും ട്രീസ ലാർസനും പറയുന്നു. കഴിഞ്ഞ മാസം 21നാണ് ഈ വീഡിയോ അവർ പോസ്റ്റ് ചെയ്തത്. അവസാന നാളുകളിൽ സുശാന്ത് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സ്വയം അടച്ചുപൂട്ടിയാണ് കഴിഞ്ഞിരുന്നത്. പലപ്പൊഴും ആരോ തന്നെ കൊല്ലാൻ വരുന്നതായി അദ്ദേഹത്തിനു തോന്നിയിരുന്നു. ഇതേ തുടർന്നാണ് റിയ താരവുമായി വേർപിരിയുന്നതെന്നും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

Loading...

സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്ലാറ്റിൽ പ്രേതബാധയുണ്ടെന്ന മട്ടിൽ ചില റിപ്പോർട്ടുകൾ നേരത്തെ പുരത്തുവന്നിരുന്നു. വീട്ടിൽ പ്രേതബാധ ഉണ്ടായിരുന്നതായും വീടിനുള്ളിൽ ചില ശബ്ദങ്ങൾ കേട്ടതായും സുശാന്ത് പറഞ്ഞിരുന്നു എന്നും റിയ പൊലീസിനു മൊഴി നൽകി. കാമുകി റിയ ചക്രവർത്തി ഇത് സംബന്ധമായ ചില വിവരങ്ങൾ പൊലീസിനോട് വിശദീകരിച്ചിരുന്നു എന്നും സൂചനയുണ്ട്.