പറശനിക്കടവ് ; പെൺകുട്ടിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി

കണ്ണൂര്‍: പറശനിക്കടവില്‍ പിതാവടക്കം നിരവധി പേര്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി. ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡനക്കേസിലെ പ്രതികള്‍ തന്നെയാണ് രണ്ടാം പീഡനവും നടത്തിയിരിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനം സംബന്ധിച്ച് വനിതാ പോലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

നവംബര്‍ 13നാണ് പതിനാറുകാരിയെ പിതാവടക്കം നിരവധി പേര്‍ പറശനിക്കടവിലെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചത്. കേസില്‍ പിതാവടക്കം 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ 19 പേരുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനാറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പീഡന വാര്‍ത്ത പുറത്ത് വന്നത്.

Top