പേനയെ ചൊല്ലി തര്‍ക്കം, എട്ടാം ക്ലാസുകാരിയെ പത്തുവയസ്സുകാരി കുത്തിയത് 19 തവണ

പേന മോഷ്ടിച്ചെന്നാരോപിച്ച്‌ സഹപാഠിയെ കുത്തി കൊലപ്പെടുത്തി പത്തുവയസ്സുകാരി. രാജസ്ഥാനിലെ ജയ്പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പേന മോഷണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പത്ത് വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ എട്ടാം ക്ലാസുകാരി വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുത്തേറ്റ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തു വയസ്സുകാരിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
ബുധനാഴ്ചയാണ് എട്ടാം ക്ലാസുകാരി പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് തിരിച്ചത്. ക്ലാസില്‍ വച്ച്‌ പേനയെ ചൊല്ലി പത്തുവയസ്സുകാരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായി പൊലീസ് പറയുന്നു. പത്തുവയസ്സുകാരി പേന എടുത്തത് ചോദ്യം ചെയ്യുകയായിരുന്നു. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തിലേക്ക് വഴിമാറി.

Loading...

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരി വേഷം മാറിയശേഷം പത്തുവയസ്സുകാരിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു.തുടര്‍ന്ന് പത്തുവയസ്സുകാരിയുടെ വീട്ടില്‍ എത്തി. തുടക്കത്തിലെ വാക്കുതര്‍ക്കം ഇരുവരും തമ്മിലുളള കയ്യേറ്റത്തില്‍ കലാശിച്ചു. ഈ സമയം പത്തുവയസ്സുകാരിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

പത്തുവയസ്സുകാരി എട്ടാം ക്ലാസുകാരിയെ ഇരുമ്ബുദണ്ഡിന് അടിച്ചു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ എട്ടുവയസ്സുകാരിയുടെ ശരീരത്തില്‍ നിന്ന്് രക്തം വരാന്‍ തുടങ്ങി. ഇക്കാര്യം പൊലീസിനെ അറിയിക്കുമെന്ന് എട്ടാം ക്ലാസുകാരി ഭീഷണിപ്പെടുത്തി. ഇതില്‍ ഭയപ്പെട്ട പത്തുവയസ്സുകാരി മൂര്‍്ച്ചയുളള ആയുധം ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. പത്തുവയസ്സുകാരി 19 തവണ എട്ടാം ക്ലാസുകാരിയെ കുത്തിയതായി പൊലീസ് പറയുന്നു.

എട്ടാം ക്ലാസുകാരിയെ കൊന്നതായി തിരിച്ചറിഞ്ഞ പത്തുവയസ്സുകാരി കൊലപാതകം മൂടിവെയ്ക്കാനുളള ശ്രമമായി പിന്നീട്. കൃത്യം നടന്ന സ്ഥലം വൃത്തിയാക്കിയ പത്തുവയസ്സുകാരി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി മൂടി. ഈസമയത്ത്് വീട്ടില്‍ എത്തിയ അമ്മയോട് കുട്ടി കാര്യം പറഞ്ഞു. മകളൊടൊപ്പം ചേര്‍ന്ന് അമ്മയും കുറ്റം ഒളിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു.

ഇരുവരും ചേര്‍ന്ന് പ്ലാസ്റ്റിക് ചാക്കിലാക്കിയ മൃതദേഹം വീടിന് സമീപമുളള കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഇക്കാര്യം കുട്ടിയുടെ അമ്മ ഭര്‍ത്താവിനോടും പറഞ്ഞു. മകള്‍ ചെയ്ത തെറ്റ് മറയ്ക്കാനാണ് അച്ഛനും ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. വീടിനോട് ചേര്‍ന്നുളള കുളത്തില്‍ മൃതദേഹം തളളിയത് സംശയത്തിന് ഇടയാക്കുമെന്ന് കരുതിയ ദമ്ബതികള്‍, മൃതദേഹം വീണ്ടും പുറത്തടുത്ത് ദൂരെ കൊണ്ടുപോയി കളഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.മകളെ രക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചതിനാണ് ഇരുവരുടെയും അറസ്റ്റ്. മൃതദേഹത്തില്‍ നിന്ന് കിട്ടിയ ഒരു കമ്മല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്തുവയസ്സുകാരിയുടെ വീട്ടില്‍ നിന്ന് രക്തപ്പാടുകളും നഷ്ടപ്പെട്ട കമ്മലും കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ പത്തുവയസ്സുകാരിയും ദമ്ബതികളും കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.