മകന്‍ തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയത് മകന്റെ ചേതനയറ്റ ശരീരത്തോടൊപ്പം : നെഞ്ചുപൊട്ടും സംഭവം ഇങ്ങനെ

മകന്‍ തങ്ങള്‍ക്ക് ആയി കൊണ്ടുവന്ന സര്‍പ്രൈസ് സമ്മാനം അച്ഛനും അമ്മയും കണ്ടത് മകന്റെ ചേതനയറ്റ ശരീരത്തിന് അരികില്‍ നിന്നും. അച്ഛനും അമ്മയ്ക്കും സമ്മാനിക്കാന്‍ വേണ്ടി വിവാഹ വാര്‍ഷിക ആസംസകള്‍ എഴുതി വാങ്ങി അലങ്കരിച്ച കേക്കായിരുന്നു മകന്‍ കരുതിയത്. തിങ്കളാഴ്ച രാത്രി പാവൂര്‍ വയലിന് സമീപത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് പനയം വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരിയുടെ മകന്‍ രഹുല്‍ രാജ് മരിച്ചിരുന്നു. 22 വയസായിരുന്നു.

അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ ജോലി സ്ഥലത്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായതിനാല്‍ ആഘോഷിക്കാന്‍ രാഹുല്‍ നിശ്ചയിച്ചിരുന്നു. വിവാഹ വാര്‍ഷികത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റുമായാണു രാത്രി വരുന്നതെന്നു മാത്രമാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. അപകട സ്ഥലത്തു നിന്ന് എടുത്തു സൂക്ഷിച്ച കേക്ക് ഇന്നലെയാണു ബന്ധുക്കളെ കാണിച്ചത്.

Loading...

അച്ഛനമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പും കേക്കിനു മുകളിലുണ്ടായിരുന്നു. ഹൃദയം പൊട്ടി കരഞ്ഞ അവരെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവര്‍. മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണു കണ്ടു നിന്നവരെ എല്ലാം കരയിച്ച രംഗങ്ങള്‍ അരങ്ങേറിയത്.

അതേസമയം മറ്റൊരു സംഭവത്തില്‍ ചെന്നൈ പാലവാക്കം ബീച്ചില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി യായിരുന്നു സംഭവം. രണ്ടാം വിവാഹ വാര്‍ഷികം ആര്‍ഭാട മാക്കാനായി കടലിലിറങ്ങി മോതിരം മാറിയ യുവതിക്ക് ദാരുണാന്ത്യം. തിരയില്‍ പ്പെട്ടാണ് വെല്ലൂര്‍ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈല മരണപ്പെട്ടത്. കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. വല്ലൂര്‍ സി. എം. സി. ആശുപത്രിയില്‍ നഴ്സായിരുന്നു വേണി ഷൈല.

ദമ്പതിമാര്‍ക്ക് ഒരു വയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്‍നിന്ന് ഇവര്‍ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ദമ്ബതിമാര്‍ സുഹൃത്തുക്കള്‍ക്ക് രാത്രിയില്‍ അത്താഴവിരുന്ന് നല്‍കി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി.

തിര യടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവാഹ വാര്‍ഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്ത ശേഷം തിരികെ കയറുമെന്നും ഇവര്‍ അറിയിച്ചു. അര്‍ധ രാത്രിയോടടുത്തപ്പോള്‍ കേക്ക് മുറിച്ച ശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്‌നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍ നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്‌നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി.

പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, വേണിയെ കണ്ടെത്താനായില്ല. പുലര്‍ച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ നീലാങ്കര പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.