കോവിഡ് ബാധിക്കുമെന്ന് ഭയം, മാതാപിതാക്കള്‍ കുട്ടികളെ മുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ടു

സ്റ്റോക്ക്‌ഹോം: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് സ്വീഡനില്‍ മാതാപിതാക്കള്‍ പൂട്ടിയിട്ട കുട്ടികളെ മോചിപ്പിച്ചു. മൂന്ന് കുട്ടികളെയാണ് മോചിപ്പിച്ചത്. മാര്‍ച്ച് മുതല്‍ നാല് മാസത്തോളമാണ് കുട്ടികളെ മാതാപിതാക്കള്‍ അപ്പാര്‍ട്ട് മെന്റില്‍ അടച്ചിട്ടത്. പത്ത് മുതല്‍ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് പൂട്ടിയിട്ടത്. പരസ്പരം കാണാനും മാതാപിതാക്കള്‍ കുട്ടികളെ അനുവദിച്ചിരുന്നില്ല. ഓരോരുത്തരെയും അവരുടെ റൂമുകളിലാക്ക് അവര്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു പതിവ്.മാത്രമല്ല വീടിന്റെ വാതിലുകളും അടച്ചിരുന്നതിനാല്‍ ആര്‍ക്കും പുറത്തു കടക്കാനായില്ല.

മറ്റു യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വീഡന്‍ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കൂടാതെ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണ നിരക്കാണ് സ്വീഡനില്‍. ഓരോ പത്ത് ലക്ഷത്തിനും 575 കൊവിഡ് മരണമെന്ന അനുപാതത്തിലാണ് സ്വീഡനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Loading...