Gulf International News

വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കിയാല്‍ ഇനി കനത്ത വില നല്‍കണം; ശിശുസംരക്ഷണ നിയമ പ്രകാരം 10 വര്‍ഷം തടവും 10 ലക്ഷം പിഴയും

 

“Lucifer”

അബുദാബിയില്‍ ശിശുസംരക്ഷണ നിയമം കനക്കുന്നു. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ ഇനി കനത്ത വില നല്‍കേണ്ടി വരും. പുതിയ നിയമ പ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ) പത്തു വര്‍ഷം തടവും ലഭിച്ചേക്കാം. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന പുതിയ ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബിയില്‍ കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്ത സംഭവങ്ങള്‍ അടുത്ത കാലത്തായി കൂടുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും ഈ ലക്ഷ്യത്തോടെയാണ് നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

കുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ തോതനുസരിച്ച് ശിക്ഷയിലും മാറ്റമുണ്ടാകും. ഇത് പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും പത്ത് വര്‍ഷം വരെ തടവുമാവാം. കുട്ടിയെ ആ സമയത്ത് പരിപാലിക്കാന്‍ ചുമതലയുള്ളവര്‍ക്കാണ് ശിക്ഷ ലഭിക്കുക.

ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം(93,860 രൂപ) പിഴയും തടവും ശിക്ഷയായി ലഭിക്കും.

Related posts

വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ .. അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തില്‍ പ്രതികരണം വേണോ ..? സീരിയല്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ കലാഷിബുവിന്റെ പോസ്റ്റ്

main desk

ഇരയേ കുരുക്കാൻ 8വർഷത്തേ ചിത്രങ്ങളും വീഡിയോകളും പുറത്തെടുക്കാൻ ഫ്രാങ്കോ

subeditor

ഇന്ന് കാണുന്ന ഗള്‍ഫിനെ സമ്പന്നതയിലേക്ക് നയിച്ച എണ്ണക്കൊഴുപ്പിന്റെ ആരംഭം ;ഗള്‍ഫിലെ ആദ്യത്തെ എണ്ണക്കിണറിന്‍റെ കഥ

എല്ലാവരേയും പോലെ ഞങ്ങളേയും നോക്കിക്കോ..എന്നാൽ രണ്ടാമതും തുറിച്ച് നോക്കരുത്..

subeditor

ജെല്ലി മിഠായി കഴിച്ചു, കൊയിലാണ്ടിയിൽ 4വയസുകാരൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

ലൗജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ചതിന് പിന്നിലെ കാരണം ചുരുളഴിച്ച് പൊലീസ്

subeditor12

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വേസിന്‍റെ പുതിയ സര്‍വീസുകള്‍

subeditor

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം വി.എസ്.അച്യുതാനന്ദന്‍ ഗള്‍ഫ് സന്ദര്‍ശിക്കുന്നു.

subeditor

യുവതി വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

subeditor

ഹിലാരിയുടെ ഉപദേശക സമതി തലപ്പത്ത്‌ ഇന്ത്യന്‍ വംശജ മായ ഹാരിസ്‌

subeditor

ജെനിഫറിന്റെ വസതിക്ക് പുറത്ത് 10 യുവാക്കൾ കാവൽ കിടക്കുന്നു

subeditor

സി.പി.ഐ.എം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ പ്രസ്താവന രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം എം.എല്‍.എ.