കൂടുതല്‍ എം.പി മാര്‍ക്ക് കൊവിഡ്, പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം

ദില്ലി: കൂടുതല്‍ എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം..സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം. നിധിന്‍ ഗഡ്കരി ഉള്‍പ്പെടെ 30 എംപിമാര്‍ക്കാന്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്മേളനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹലാദ് സിങ് പട്ടേലിനും ഉള്‍പ്പെടെ 30 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. വൈകിട്ടോടെ ചേര്‍ന്ന അഡൈ്വസറി കമ്മറ്റി യോഗത്തിലാണ് തീരുമാനം.അതേ സമയം എന്ന് വരെ സഭ ചേര്‍ണമെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാം.സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം.

Loading...

അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ ഈ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നതും. അതേ സമയം ഏറെ വിവാദമായ കര്‍ഷക ബില്ലുകള്‍ നാളെ രാജ്യസഭയുടെ പരിഗണനക്ക് വരും.നാളെ എംപിമാര്‍ സഭയില്‍ ഉണ്ടാകണമെന്ന് കാണിച്ചു ബിജെപി വിപ്പ് നല്കിയിട്ടുണ്ട്.