കുളിക്കാന്‍ തീരെ ഇഷ്ടമില്ല.. പല്ലു തേക്കുന്നതാണെങ്കില്‍ ഭാരപ്പെട്ട ജോലി; പാര്‍വതി

ഉയരെയുടെ വിജയം പാര്‍വതിക്ക് മലയാള സിനിമയില്‍ വീണ്ടും ഇരിപ്പിടം നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആസിഫ് അലിയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങള്‍ ആയി വരുന്ന ഉയരെ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലെ ഒരു കാര്യമാണ് ഇപ്പോള്‍ വീണ്ടും പാര്‍വതിയെ ട്രോളുകളില്‍ നിറയ്ക്കുന്നത് .

ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്ന് പാര്‍വതി പറഞ്ഞു. കുളിക്കാത്ത ഒരുപാട് പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനമായിരിക്കുമെന്ന് അവതാരക പറഞ്ഞു.