അടിമുടി മേക്ക് ഓവറുമായി പാര്‍വ്വതി, നടിയുടെ മേക്ക് ഓവര്‍ കണ്ട് ഞെട്ടി ആരാധകര്‍; തകര്‍പ്പന്‍ ഗെറ്റപ്പിലുള്ള വീഡിയോ കാണാം

Loading...

മലയാള സിനിമയിലെ നട്ടെല്ലുളള അല്ലെങ്കില്‍ നിലപാടുകള്‍ ഉളള നായികയാണ് പാര്‍വതി തിരുവോത്ത്. എല്ലാകാര്യങ്ങളിലും തന്റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതുപോലെ തന്നെ വൈറസിലെ അഭിനയവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. എപ്പോഴും തലമുടിയിലാണ് പാര്‍വതി പരീക്ഷണം നടത്തുന്നത്.

Loading...

ഇപ്പോഴിതാ പാര്‍വതി മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.