മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപ്പെടാതിരുന്നവര്‍; അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പാര്‍വതി

ഔട്ടോഫ് എന്ന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നു വന്ന താരപ്രതിഭയാണ് പാര്‍വതി തിരുവോത്ത്. അതിനുശേഷം കുറച്ച്‌ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരം പിന്നീട് തന്റെ അഭിനയജീവിതത്തിലേയ്ക്ക് വലിയ ഒരു ബ്രേക്കിന് ശേഷമാണ് തിരിച്ചുവന്നത്. ആ രണ്ടാം വരവ് താരത്തെ സംബന്ധിച്ചിടത്തോളം അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. പിന്നീട് അഭിനയിച്ച സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂര്‍ ഡെയ്‌സ്,എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ അഭിനയ ജീവിതത്തിലെ മികവുറ്റ കഥാപാത്രങ്ങളായിരുന്നു.

ഉയരെ എന്ന സിനിമയിലെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം പാര്‍വതി എന്ന അഭിനേത്രിയുടെ മികവിനെ ഉയര്‍ത്തികാട്ടുന്നതാണ്.വൈറസ് എന്ന ചിത്രത്തിലെ ഡോ.അന്നു എന്ന കഥാപാത്രവും പാര്‍വതിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

Loading...

നീലക്കുയില്‍ എന്ന ചിത്രത്തില്‍ നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിസ് കുമാരിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നേടിയതിന് ശേഷം നടി പാര്‍വതി തിരുവോത്ത് തന്റെ മാതാപിതാക്കളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാചകങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും , എന്റെ സിനിമകളും , എനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കോഴിക്കോട്ടുകാരിയായ പാര്‍വതിയുടെ അച്ഛന്‍ പി വിനോദ്കുമാറും അമ്മ ടി കെ ഉഷാകുമാരിയും വക്കീല്‍മാരാണ്.