ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമയും, അച്ഛനും അമ്മയ്ക്കും ഒപ്പം നടി പാര്‍വതി

മലയാള സിനിമയില്‍ പാര്‍വതി തിരുവോത്തിന്റെ സ്ഥാനം മുന്‍ നിരയില്‍ തന്നെയാണ്. ശക്തമായ നിലപാടുകളുള്ള കഴിവുറ്റ അഭിനയത്രിയാണ് പാര്‍വതി. സ്വന്തം മേല്‍വിലാസത്തില്‍ ഒരു സിനിമ വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരം.ഇപ്പോള്‍ തന്റെ വിജയത്തിനു പിന്നാല്‍ പ്രവര്‍ത്തിച്ചവരെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി. അമ്മയുടെ കവിളില്‍ കൈ ചേര്‍ത്ത് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ‘ മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപെടാതിരുന്ന ഇവരുടെ ധൈര്യംകൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും’ പാര്‍വതി കുറിച്ചു. പോസ്റ്റിന് താഴെ അച്ഛനേയും അമ്മയേയും പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. ഈ വര്‍ഷത്തെ യുവ പ്രതിഭയ്ക്കുള്ള മിസ് കുമാരി പുരസ്‌കാരം കഴിഞ്ഞദിവസം താരത്തിന് സമ്മാനിച്ചിരുന്നു.

Loading...

മമ്മൂട്ടി ചിത്രം കസ്ബയ്‌ക്കെതിരായ താരത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിനാണ് താരം ഇരയായത്. കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയ്‌ക്കെതിരേ നിലപാടെടുത്തതും ഡബ്ല്യൂസിസി രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതിനുമെല്ലാം രൂക്ഷം വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. തുടര്‍ന്ന് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ ഉയരേ റിലീസ് ചെയ്തത്. ചിത്രം വന്‍ ഹിറ്റായിരുന്നു.