സോണിയ ഗാന്ധിയെയും മക്കളെയും ക്വാറന്റീനില്‍ ആക്കണം;കൊവിഡ് വരെയെങ്കിലും,ബിജെപി എംപി

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എം.പി പര്‍വേശ് വര്‍മ. കൊവിഡ് വ്യാപനം തീരുന്നത് വരെയെങ്കിലും അമ്പത് വര്‍ഷം രാജ്യം ഭരിച്ച ആ കുടുംബത്തിലെ മൂന്നുപേരെ ക്വാറന്റൈനില്‍ ആക്കണം. കൊവിഡ് കാലം ഒരു അടിയന്തരഘട്ടമാണ്. പക്ഷെ ഒരു കുടുംബമുണ്ട്. 50 വര്‍ഷം രാജ്യം ഭരിച്ചിരുന്നവര്‍. ഇത്രയും വെല്ലുവിളി നിറഞ്ഞ ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ആ മൂന്നുപേര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും എംപി ആരോപിക്കുന്നു.

മാത്രമല്ല അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഈ കൊവിഡ് ഭീതി എല്ലാം ഒന്നു ഒഴിയുന്നതുവരെയെങ്കിലും ആ മൂന്നുപേരെയും ക്വാറന്റൈലാക്കണമെന്നും പര്‍വേശ് വര്‍മ്മ പറയുന്നു. കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ ശുഭാപ്തി വിശ്വാസമെല്ലാം നഷ്ടപ്പെട്ടുവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചത്. ഇതിന് പിന്നാലെയായിരുന്നു പര്‍വേശ് ശര്‍മയുടെ ആ പ്രസ്താവന.

Loading...