പാഷാണം ഷാജി വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം

മലയാളത്തിലെ ഇപ്പോൾ ശ്രദ്ധേയമായ ഹാസ്യ താരമാണ് പാഷാണം ഷാജി എന്ന് വിളിപ്പേരുള്ള സാജു നവോദയ. മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയളാണ് പാഷാണം ഷാജി. പേരിലെ വ്യത്യസ്തത കൊണ്ടും നല്ല അഭിനയ മികവു കൊണ്ടും കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ മത്സരാർഥിയായി എത്തിയിരുന്നു, ഇതോടെയാണ് ഷാജിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പ്രേഷകർ അറിഞ്ഞു തുടങ്ങിയത്.

ഇതിനിടയിൽ ഷാജിയും ഭാര്യ രശ്മിയും പുത്തൻ സംരംഭവുമായി എത്തിയിരുന്നു. ഷാജീസ് കോർണർ എന്ന പേരിൽ ഷാജിയും ഭാര്യ രശ്മിയും ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. താരദമ്പതിമാർ ചേർന്ന് നടത്തിയ കുക്കിംഗ് വീഡിയോസ് ചാനലിലൂടെ പുറത്ത് വന്നിരുന്നു. മാത്രമല്ല പുത്തൻ പരിപാടികളുടെയും സിനിമകളുടെയും ഷൂട്ടിങ് തിരക്കുകളിലേക്ക് പോയിരിക്കുകയാണ് താരം. ഇപ്പോൾ ഷാജി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഷാജി വിവാഹിതനായി നിൽക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Loading...

വിവാഹത്തിനിടെ പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് നിൽക്കുകയാണ് പാഷാണം ഷാജി. ഒപ്പമുള്ള പെൺകുട്ടി ആരാണെന്ന് വ്യക്തമല്ലെങ്കിലും ചിത്രത്തിൽ ഹാപ്പി മ്യാരേജ് ലൈവ് എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. മറ്റൊന്നും തന്നെ താരം വിശദീകരിച്ചിരുന്നില്ല. തുടർന്ന് ഷാജിയുടെ രണ്ടാം വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലായി ആരാധകർ. ഒടുവിൽ സത്യം അതാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പാഷാണം ഷാജിയുടെ വിവാഹഫോട്ടോ വൈറലായതോടെ ഒരു തിരുത്ത് നടത്തി താരം തന്നെ എത്തി. ഷൂട്ടിങ് ലൊക്കേഷനിൽ ആണെന്നായിരുന്നു ഷാജി ചിത്രത്തിന് രണ്ടാമത് ക്യാപ്ഷനായി കൊടുത്തത്. ക്ലാസിക്കൽ നർത്തകി കൂടിയായ രശ്മിയാണ് പാഷാണം ഷാജിയുടെ ഭാര്യ.