ദുബൈയിൽ നിന്നും സ്വർണ്ണ ജട്ടിയിട്ട് വന്ന യാത്രക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്വർണ്ണം പല വിധത്തിൽ കടത്തികൊണ്ടുവരാൻ ശ്രമിക്കുന്ന യാത്രക്കാർ ഉണ്ട്. ചിലർ വിഴുങ്ങി വയറിനുള്ളിൽ ഇട്ടും മലദ്വാരത്തിൽ കയറ്റിയും വരെ കൊണ്ടുവരുന്ന അഭ്യാസ മുറകൾ വാർത്തയായിട്ടുണ്ട്.എന്നാൽ സ്വർണ്ണത്തിന്റെ ജട്ടിയുമിട്ട് വന്നാലോ..ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അതും സംഭവിച്ചു

ദുബായിൽ നിന്നെത്തിയ കൊല്ലം തഴവ കൊട്ടക്കര സ്വദേശി എ.അലിയാണ് കസ്റ്റംസിന്റെ പിടിയിലായത്. 158 പവൻ സ്വർണ്ണം തരികളാക്കി അത് പ്രത്യേക പശയും മറ്റും ചേർത്ത് കുഴമ്പാക്കി മാറ്റി. പെയിസ്റ്റ് രൂപത്തിലുള്ള ഇതിനു ബ്രൗൺ നിറമായിരുന്നു. യാത്രക്കാരന്റെ അടിവസ്ത്രത്തിന്റെ അതേ നിറം.ഇത് അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചു. തുടർന്ന് അതേ നിറത്തിലുള്ള പ്രത്യേക തരം ബല്റ്റ് കൊണ്ട് കെട്ടി ഊർന്ന് പോകാതെ വീണ്ടും സുരക്ഷിതമാക്കി.

എത്രയൊക്കെ കഷ്ടപെട്ടിട്ടും കസ്റ്റംസ് കയ്യോടെ പിടിക്കുകയായിരുന്നു. ദുബൈയിൽ നിന്നും ഈ അടിവസ്ത്രം മെറ്റൽ സ്കാൻ പരിശോധനയിൽ പെടാതെ എങ്ങിനെ വിമാനത്തിൽ കടത്തി എന്നും ചോദ്യം ഉയരുന്നു. തിരുവനന്തപുരം ഇറങ്ങുന്നവർക്ക് ശരീര പരിശോധന ഉണ്ടാകില്ല എങ്കിലും ആരോ കസ്റ്റമസിനു വിവരം നല്കിയതാണ്‌ പിടികൂടാൻ കാരണം എന്നും അറിയുന്നു.വിപണിയിൽ 39.36 ലക്ഷം രൂപ വില വരും. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Top