മാസ്‌ക് ധരിക്കാതെ ബസ് സ്റ്റാന്റില്‍ ഇരുന്നു; യാത്രക്കാരന്റെ കൈ അടിച്ചു പൊട്ടിച്ചു, സംഭവം കൊച്ചിയില്‍

കൊച്ചി: കേരളം കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുമ്പോള്‍ മാസ്‌ക് ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ മാസ്‌ക് ശരിയായി ധരിക്കാതെ നടക്കുന്ന ആള്‍ക്കാര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ആള്‍ക്കാരെ പൊലീസടക്കം ബോധവല്‍ക്കരിച്ച് വിടുകയാണ് പതിവ്. എന്നാല്‍ കൊച്ചിയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

അങ്കമായി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ മാസ്‌ക് ധരിക്കാതെ ഇരുന്നയാളുടെ കൈ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അടിച്ചു പൊട്ടിച്ചു. യാത്രക്കാരന്റെ കൈ പൊട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റാന്റിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വ്യാഴാഴ്‌ച (ഏപ്രിൽ-22) രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. മാസ്‌ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരന്‍ വടി കൊണ്ട് തല്ലുകയായിരുന്നു. തുടരെയുളള അടിയില്‍ കൈപൊട്ടി ചോരയൊലിച്ച യാത്രക്കാരന്‍ അവിടെതന്നെ കിടക്കുന്നതും വീഡിയോയിലുണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Loading...

തമിഴ്നാട് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത് എന്നാണ് സംശയിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച ആളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.