സഹോദരന്റെ ട്രെയിന്‍ വൈകി; ട്രെയിനില്‍ ബോംബുണ്ടെന്ന് യുവാവിന്റെ വ്യാജ സന്ദേശം

ലഖ്‌നൗ: സഹോദരന്റെ ട്രെയിന്‍ വൈകിയതില്‍ ദേഷ്യം വന്ന സഹോദരന്‍ ദേഷ്യം തീര്‍ത്ത രീതി ഏവരിലും ആശങ്കയുണ്ടാക്കി. ട്രെയിനില്‍ ബോംബ് ഉണ്ടെന്ന വ്യാജപ്രചാരണമാണ് ഇയാള്‍ നടത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തേണ്ടി വന്നു. സംഭവം ഇങ്ങനെയാണ്.

സജ്ഞീവ് സിങ് ഗുര്‍ജാര്‍ എന്ന യാത്രക്കാരനാണ് ന്യൂഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്കുള്ള ദിബ്രുഗഢ് രാജധാനി ട്രെയിനില്‍ അഞ്ച് ബോബുകള്‍ ഉണ്ടെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് റെയില്‍വേ മന്ത്രി, പിയുഷ് ഗോയല്‍, ഡല്‍ഹി പോലീസ്, ഐ.ആര്‍.സി.ടി.സി ഓഫീഷ്യല്‍ എന്നിവയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. വിവരത്തെ തുടര്‍ന്ന് ട്രെയിന്‍ ദാദ്രിയില്‍ പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. എന്നാല്‍ ബോംബ് കണ്ടെത്താനായില്ല.

Loading...

സജ്ഞീവിന്റെ ട്വീറ്റിന് ഇന്ത്യന്‍ റെയില്‍വേ സേവ, ആര്‍പിഎഫ് നോര്‍ത്തേണ്‍ റെയില്‍വേ, ആഗ്ര പൊലീസ് സൂപ്രണ്ട് എന്നിവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ താന്‍ നല്‍കിയത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞ് സജ്ഞീവ് വീണ്ടും ട്വീറ്റ് ചെയ്തു. തന്റെ സഹോദരന്റെ ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയെന്നും ഇതില്‍ ദേഷ്യംപിടിച്ചാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് സജ്ഞീവ് ട്വീറ്റില്‍ പറയുന്നു, ഇന്ത്യാ ഗവണ്‍മെന്റ് തനിക്ക് മാപ്പ് നല്‍കണമെന്നും ട്വീറ്റിലുണ്ട്.