കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്,മുഴുവന്‍ വീട്ടുകാരും ക്വാറന്റൈനില്‍

ഇടുക്കി: കണ്ടെയ്ന്‍മെന്റ് സോണായ ഇടത്തെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഴുവന്‍ വീട്ടുകാരും ക്വാറന്റൈനില്‍ പോകേണ്ടി വന്നു. ഇടുക്കി പീരുമേട് പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാര്‍ പാസ്റ്റര്‍ക്കെതിരെ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പാസ്റ്ററെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

പീരുമേട് പഞ്ചായത്തിലെ 13 ാം വാര്‍ഡ് ആണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളില്‍ ഭവനസന്ദര്‍ശനം പാടില്ലെന്ന്് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതു മറികടന്നുകൊണ്ടായിരുന്നു പാസ്റ്റര്‍ ഓരോ വീടുകളിലും കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പാസ്റ്ററില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

Loading...

തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പാസ്റ്റര്‍ സന്ദര്‍ശനം നടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയാറാക്കി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.