കോട്ടയം: മണിമലയിൽ 12 വയസ്സുകാരനെ പീഡിപ്പിച്ച പാസ്റ്റർക്ക് ശിക്ഷ. എട്ടുവർഷം കഠിനതടവും 75000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. മണിമല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അടൂർ പന്നിവിഴഭാഗം ബിജോയിയെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്. സിലോൺ പെന്തക്കോസ്ത് പള്ളിയിൽ പാസ്റ്ററായിരുന്ന കാലത്താണ് സംഭവം. പള്ളിക്കുള്ളിൽവെച്ചാണ് പീഡനം നടന്നത്. പിഴത്തുകയായ 75000 രൂപ പീഡനത്തിനിരയായ ആൺകുട്ടിക്ക് നൽകണമെന്നും വിധിയിലുണ്ട്.