കുടുംബസദസ്സുകളുടെ പ്രിയങ്കര സംവിധായകൻ കണ്ണൻ താമര കുളത്തിന്റെ “പട്ടാഭിരാമൻ” വരുന്നു

ആടുപുലിയാട്ടത്തിന്റെയും അച്ചായൻസിന്റെയും വൻ വിജയത്തിനുശേഷം ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറിയ ശ്രീ. കണ്ണൻ താമരക്കുളത്തിന്റെ അടുത്ത സിനിമ “പട്ടാഭിരാമൻ ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങുന്നു. ജയറാം, –കണ്ണൻ കൂട്ടുകെട്ടിൽ പിറക്കുന്ന നാലാമത്തെ ഈ സിനിമയിൽ ഏറെ പ്രതീക്ഷയിലാണ് ജയറാം ആരാധകർ. സീരിയൽ ലോകത്തു നിന്ന് ചലച്ചിത്ര ലോകത്തു വ്യക്തിമുദ്ര പതിപ്പിച്ച കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ സംവിധായകന്റെ അഞ്ചാ മത്തെ സിനിമയാണിത്.

തനതായ ശൈലിയിൽ തൻറെതായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ദിനേശ് പള്ളത്താണ് ഈ സിനിമയുടെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. എട്ടു വർഷങ്ങൾക്കു ശേഷം സംഗീത സംവിധായകൻ എം ജയചന്ദ്രനും കൈതപ്രവും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.2011 ഇറങ്ങിയ ലിവിങ് ടുഗെതർ ആണ് ഇരുവരുടെയും അവസാനത്തെ ചിത്രം.

Loading...

കൈതപ്രത്തെ കൂടാതെ കവി മുരുകൻ കാട്ടാക്കടയും ഗാനരചന നിർവഹിച്ചിരിക്കുന്നു. ആടുപുലിയാട്ടത്തിനു ശേഷം ജയറാമും ഷീലു എബ്രഹാമും വീണ്ടും പട്ടാഭിരാമനിലൂടെ ജനങ്ങൾക്ക് മുന്നിൽ എത്തുന്നു.

മനുഷ്യൻ വെറും കച്ചവട മാർക്കറ്റ് ആയി മാറിയ കാലഘട്ടത്തിൽ നമ്മളെ വിറ്റുകൊണ്ടിരിക്കുന്ന രാഷ്ട്രീയം, കളറിൽ മുക്കിയ ചതി കുഴികൾ എന്നാൽ ഇതൊന്നും അറിയാതെ നമുക്ക് ചുറ്റും നടക്കുന്ന കാഴ്ചയുടെ മറ്റൊരു ലോകമാണ് പട്ടാഭിരാമനിലൂടെ തുറന്നുകാട്ടാൻ സംവിധായകൻ ശ്രമിക്കുന്നത്.

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യ ആണ് പട്ടാഭിരാമൻ നിർമിക്കുന്നത്. മാധുരി, പാർവതി നമ്പ്യാർ, ലെന എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരീഷ് കണാരൻ, ധർമജൻ പിഷാരടി, സായികുമാർ, ജെപി നന്ദു ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, വനിതാ കൃഷ്ണചന്ദ്രൻ, ചിത്രാ ഷേണായി, അഞ്ജലി, തെസ്നി ഖാൻ എന്നിവർ മറ്റു വേഷങ്ങളിൽ എത്തുന്നു. ക്യാമറ– രവിചന്ദ്രൻ, കലാസംവിധാനം– സഹസ് ബാല, സംഗീത സംവിധാനം– എം ജയചന്ദ്രൻ.