പതഞ്ജലിയുടെ കൊറോനിലിന് വിലക്കില്ല;പ്രതിരോധ മരുന്നായി വില്‍ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ലോകം കൊവിഡിനോട് പൊരുതുമ്പോള്‍ കൊവിഡ് മരുന്ന് എന്ന പേരില്‍ പ്രചരിച്ചിരുന്ന പതഞ്ജലിയുടെ പ്രതിരോധമരുന്നിന് വിലക്കില്ല. പ്രതിരോധ മരുന്നായി വില്‍പ്പന തുടരാന്‍ അനുമതി ലഭിച്ചു. കോവിഡിന് മരുന്നായി അല്ല മറിച്ച് പ്രതിരോധമരുന്നായി വില്‍ക്കാം എന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ പതഞ്ജലി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് ബാബാ രാംദേവ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആയുഷ് മന്ത്രാലയവും പതഞ്ജലിയെ പ്രശംസിച്ചിട്ടുണ്ട്.

‘കൊറോനിലി’ ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രാജ്യത്തെ എല്ലാ ആയുര്‍വേദ മരുന്നുകടകളില്‍ നിന്നും പതഞ്ജലി സ്റ്റോറുകളില്‍ നിന്നും ഈ മരുന്ന് ലഭിക്കുമെന്നും കൊറോനില്‍ ഉപയോഗിച്ചാല്‍ കോവിഡ് ഭേദമാകുമെന്ന് ഒരിക്കലും ഞങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ജൂണ്‍ 23നായിരുന്നു രോഗപ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പത്രസമ്മേളനത്തിലൂടെ അവകാശപ്പെട്ടത്. പിന്നാലെ വില്‍പന നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവും വന്നിരുന്നു. തുളസി,ചിറ്റമൃത്, അമക്കൂരം തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് ‘കൊറോനില്‍’ എന്ന പേരില്‍ ഒരു പ്രതിരോധ മരുന്നു മാത്രമാണിതെന്നും പതഞ്ജലി അറിയിച്ചിരുന്നു.

Loading...