പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന പ്രവാസി ഇറങ്ങിയോടി: ഓടിച്ചിട്ട് പിടിച്ച് ആരോ​ഗ്യപ്രവർത്തകർ: വീഡിയോ കാണാം

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നിരുന്നയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരത്തിൽ നിന്ന് ഇയാളെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്. ആരോഗ്യ പ്രവർത്തകർ ഇയാളെ ബലപ്രയോഗത്തിലൂടെ പിടികൂടി കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

ഇയാൾ കുവൈത്തിൽ നിന്ന് മടങ്ങിയെത്തിയത് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ്. ആദ്യം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനാണ് ഇയാൾ പുറത്തിറങ്ങുന്നത്. പൊലീസ് പട്രോളിങ്ങിനിടെ മാസ്‌കില്ലാതെ ഇയാളെ കാണുകയായിരുന്നു. തുടർന്നുണ്ടായ ചോദ്യം ചെയ്യലിലാണ് നിരീക്ഷണത്തിലായിരുന്ന വ്യക്തിയാണ് ഇതെന്ന് അറിയുന്നത്. പിന്നാലെ പൊലീസ് ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. ആരോഗ്യ പ്രവർത്തകരെ കണ്ടതോടെ ഇയാൾ ഓടി.

Loading...

ഇയാൾ സഞ്ചരിച്ച വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ സ്പർശിച്ച വസ്തുക്കളൊന്നും മറ്റാരും സ്പർശിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇയാൾ നിന്നിരുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കി.

 

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളെ ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി; ദൃശ്യങ്ങൾ

Opublikowany przez Kolathur vartha Poniedziałek, 6 lipca 2020