ജിദ്ദ:പത്തനംതിട്ട ജില്ലാസംഗമം ഏഴാമത് വാര്ഷികംകിലോ പത്തിലെ ലയാലി
ആടിറ്റൊറിയത്തില് വെച്ച്വര്ണ്ണാഭമായ ചടങ്ങുകളോട്കൂടിആഘോഷിച്ചു.
പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്സൗദി റോയല്‍
ഫാമിലി ആഡ്വൈസര്‍ ഡോ:ഫൈസ് അല്ആബിദീന് ഏഴാമത്വാര്ഷികത്തിന്റെ
ഉത്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ്വര്‍ഷമായി പിജെഎസ് നടത്തിവരുന്ന
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്നും, അതിലുപരി
സംഘടനാമികവിനെക്കുറിച്ചുംഡോ:ഫൈസ് അല്ആബിദീന് പ്രത്യേകം പരാമര്‍ശിച്ചു.
ജിദ്ദാമീഡിയ ഫോറം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്വണ്ടൂര്, പിജെഎസ്വനിതാ
വിഭാഗം പ്രസിഡന്റ്സുശീല ജോസഫ്, ബാലജനസംഗമം പ്രസിഡന്റ് ജോഷിന് ജോസഫ്
എന്നിവര്‍ആശംസ നേര്‍ന്നു സംസാരിച്ചു.
പൊതുയോഗത്തിന് ശേഷംപത്തനംതിട്ടജില്ലാസംഗമം അംഗങ്ങള്‍ അവതരിപ്പിച്ചവിവധ
കലാപരിപാടികള്‍ പുതുമകൊണ്ടും അവതരണ ചാരുത കൊണ്ടും വേറിട്ട അനുഭൂതി
പകര്‍ന്നു. ശ്രീമതി സുധാ രാജു അണിയിച്ചൊരുക്കിയഅവതരണ നൃത്തത്തോടുകൂടി
തുടങ്ങിയ കലാപരിപാടികള്‍, ശ്രീമതിപ്രസീത മനോജ് അണിയിച്ചൊരുക്കിയ
കവിതാവിഷ്കാരം, ശ്രീമതി സംഗീത ഹരീഷ് ചിട്ടപ്പെടുത്തിയകുട്ടികളുടെ ഡാന്‍സ്,
പീജെഎസ്സിന്റെ യുവകലാകാരി ശ്രീലക്ഷ്മി സഞ്ജയനും സംഗവും അവതരിപ്പിച്ച
കഥാപ്രസംഗം, ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങളെ കോര്‍ത്തിണക്കി
വനിതാവിഭാഗംഅവതരിപ്പിച്ച സ്കിറ്റ്,ജിദ്ദയിലെ പ്രശസ്ത ഗായകനായ മിര്‍സാ
ഷരീഫിനൊപ്പം, പിജെഎസ് മ്യുസിക് ട്രൂപ്പ്അംഗങ്ങളായ എബി ചെറിയാന്, ജോബി
എന്നിവര്അവതരിപ്പിച്ച ഗാന സന്ധ്യ.സ്വന്തം ദുഃഖങ്ങള്‍ മറച്ചു വെച്ച്
മറ്റുള്ളവര്‍ക്കായി ജീവിക്കുന്നപ്രവാസികളുടെ വേദനയും,വികാരങ്ങളും,
സ്വപ്നങ്ങളുംഉള്കൊണ്ടുകൊണ്ട്സന്തോഷ് നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ
`തമസോമ ജ്യോതിര്‍ഗമയ’ എന്നലഖുനാടകം എന്നിവ മുഖ്യ ആകര്‍ഷകങ്ങളായ
പരിപാടികള്‍ ആയിരുന്നു. വൈസ് പ്രസിഡന്റ് റോയ് ടി. ജോഷ്വാ,കള്‍ച്ചറല്‍
സെക്രട്ടറി എന്‍. ഐ. ജോസഫ് എന്നിവര്കലാപരിപാടികള്ക്ക് നേതൃത്വം നല്കി.
കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാംതരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ
പിജെഎസ്അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പുരസ്കാരം നെസ്മ നൌഷാദിന്
രക്ഷാധികാരി ഷുഹൈബ് പന്തളം യോഗത്തില്‍വെച്ച് സമ്മാനിച്ചു.
2016ലെ ഭാരവാഹികളായി തക്ബീര്പന്തളം (പ്രസിഡന്റ്), മനോജ് മാത്യു അടൂര്‍
(ജനറല്‍ സെക്രട്ടറി), ജയന്‍നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തതായി
രക്ഷാധികാരി ഷുഹൈബ് പന്തളം യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റ്
തക്ബീര്‍ പന്തളംവിഷന്2016 അവതരിപ്പിച്ചു. ജെനറല്‍സെക്രട്ടറി അന്‍സാര്‍ സംഘടനാ
റിപ്പോര്‍ട്ടും, നൌഷാദ്അടൂര് ജീവകാരുണ്യ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വൈസ്പ്രസിഡന്റ് റോയ്ടി. ജോഷ്വാസ്വാഗതവും,ട്രഷറര്‍ മാത്യു തോമസ് നന്നിയും
പറഞ്ഞു. ടൂണി തോട്ടത്തില്അവതാരികയായിരുന്നു. അനില്‍ ജോണ്‍,ശശിനായര്‍, അലി
തേക്കുതോട്, വര്‍ഗിസ് ഡാനിയേല്‍, വിലാസ് അടൂര്‍,എബി ചെറിയാന്,സജി
കുറുഞ്ഞാട്ട്,മനോജ് മാത്യു,അയൂബ് പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട, പ്രണവം
ഉണ്ണികൃഷ്ണന്, അബ്ദുല്‍ റഷീദ്, സഞ്ജയന് നായര്‍, സിയാദ് പടുതോട്, സതീശന്
പന്തളം തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Loading...