ഭാര്യയും കാമുകനും മദ്യത്തിൽ തറ കഴുകുന്ന അണു നാശിനി ഒഴിച്ച് കൊടുത്തു, പത്തനാപുരത്തേ കൊലപാതകം തെളിഞ്ഞു

കൊല്ലം: ഭാര്യക്കും കാമുകനും ഒന്നിച്ച് ജീവിക്കാൻ നടത്തിയ കൊലപാതകമായിരുന്നു പത്തനാപുരത്ത് ഗൃഹനാഥന്റെ കൊലപാതകം. അഞ്ചൽ അഗസ്ത്യകോട് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മഞ്ജു, കാമുകൻ അജിത്ത് എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഭാര്യ മദ്യത്തിൽ തറ കഴികുന്ന അണു നാശിനി ഒഴിച്ച് കൊടുത്ത് അവശനാക്കി. തുടർന്ന് കാമുകനുമായി ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കെട്ടി തൂക്കുകയും ആത്മഹത്യ എന്നു വരുത്തുകയും ചെയ്തു.

Loading...

കഴിഞ്ഞ 24നാണ് രാജനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ കയർ കഴുത്തിൽ മുറുകിയതാണ് മരണകാരണം എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയും കാമുകനും ചേർന്ന് നടത്തിയ കൊലപതമാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയത്. മക്കളുടെ മൊഴികൾ കൂടി പരിശോധിച്ച ശേഷമായിരുന്നു ഈ കണ്ടെത്തൽ. മൃതദേഹത്തിന്റെ കാലുകൾ നിലത്ത് മുട്ടിയ നിലയിലായതിനാൽ നാട്ടുകാർ മരണത്തിൽ നേരത്തെ സംശയമുയർത്തിയിരുന്നു. ഇതാണ് വിശദമായ ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരൾ അഴിഞ്ഞത്. മഞ്ജുവിന്റെ ഒരു ബന്ധുവിനെ പീഡിപ്പിച്ച കേസിൽ അജിത്ത് നേരത്തെ പോക്‌സോ കേസിൽ പിടിയിലായിട്ടുണ്ട്.

വാടകവീട്ടിലെ താമസത്തിനിടെയാണ് കൊലപാതകം നടത്തിയത്. പ്രതികളെ ഇവിടെ കൊണ്ടു വന്ന് പൊലീസ് തെളിവെടുപ്പ് നടന്നു. രാജൻ മഞ്ജു ദമ്പതികൾക്ക് പന്ത്രണ്ടും ഒമ്പതും ഏഴും വയസ്സുള്ള മൂന്ന് കുട്ടികളുണ്ട്.