ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കിണറ്റിൽ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയിൽ. സിസ്റ്റർ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലീസ് കേസെടുത്തു. ഹോസ്റ്റലിൽനിന്ന് 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും… ഇരുട്ടിൽ ഒറ്റക്ക് ഒരാൾക്ക് ഇവിടെെയത്താൻ പ്രയാസം. എന്നിട്ടും എങ്ങനെ കന്യാസ്ത്രീ കിണറ്റിനടുത്തെത്തി? മൗണ്ട് താബോ ദയറാ കോണ്‍വെൻറിലെ സിസ്റ്റർ സൂസമ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിലുള്ളത് ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങൾ.
ശനിയാഴ്ച രാത്രിയിലും പതിവുപോലെ സുഹൃത്തുക്കളോട് ഇവർ സംസാരിച്ചിരുന്നത്രെ. അസുഖമാണെന്ന് പറഞ്ഞതിനാൽ ഞായറാഴ്ച പുലര്‍ച്ച പള്ളിയില്‍ പോകാനായി മറ്റുള്ളവര്‍ വിളിച്ചിരുന്നില്ല. അതിനാൽ ഇവർ മുറിയിലുണ്ടായിരുന്നോ എന്നും അറിവില്ല. പ്രാർഥനക്കുശേഷം മടങ്ങിയെത്തിയപ്പോഴും കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഓള്‍ഡ് ഏജ് ഹോമിെൻറ പിന്നിലെ കിണറ്റില്‍ മൃതദേഹം കാണുന്നത്.
സൂസമ്മ താമസിച്ചിരുന്ന മുറിയിലും ഭിത്തികളിലും കിണര്‍ വരെയുള്ള വഴികളിലും കിണറ്റിെൻറ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്തക്കറയുണ്ട്. ഇതില്‍ പലതും വിരല്‍ കൊണ്ട് സ്പര്‍ശിച്ചവയാണ്. മുടി മുറിച്ച നിലയിലായതും സംശയം വർധിപ്പിക്കുന്നു.
ചികിത്സയിലായിരുന്ന സൂസമ്മ രോഗവിവരങ്ങളും മറ്റും ആരോടും പറഞ്ഞിരുന്നില്ല. വെള്ളിയാഴ്ച സ്കൂളിലെത്തിയ ഇവർ ശാരീരികാസ്വസ്ഥതകള്‍ കാരണം അവധിയെടുത്തിരുന്നു. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നല്കാന് മാനേജ്മെൻറ് തയാറായിട്ടില്ല.