റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നൃത്താധ്യാപികയിലേക്ക്. കൊലയ്ക്ക് പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കിടയില്‍ കടന്നുകൂടിയ മൂന്നാമനാണു കൊലനടത്തിയതെന്ന പരോക്ഷ ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. പത്തിരി സത്താറിനെ കൊല്ലാനും പിന്നില്‍ ആളുണ്ട്. ഇയാള്‍ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണു ക്വട്ടേഷന്‍ കൊടുത്തതെന്നു താന്‍ വിശ്വസിക്കാത്തതെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. സത്താറിനോ പൊലീസ് സംശയിക്കുന്ന സാലിഹ് ബിന്‍ ജലാലിനോ കൊലയില്‍ പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സത്താറിന്റെ മുന്‍ ഭാര്യ പറയുമ്പോഴും രാജേഷുമായി ബന്ധമുണ്ടായിരുന്ന യുവതിയാണ് ഇവർ. ദോഹയിലെ എഫ് എമ്മിന് നൽകിയ നൽകിയ അഭിമുഖത്തെയും പോലീസ് സംശയത്തോടെയാണ് കാണുന്നത്.
സാലിഹ് കേരളത്തില്‍ എത്തിയതിനും കൊല നടത്തിയതിനും തെളിവ് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവതിയുടെ മൊഴി സംശയത്തിന് ഇടനല്‍കുന്നതാണ്. സത്താറിനേയും സാലിഹിനേയും കണ്ടെത്താന്‍ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. ഇത് ഉടന്‍ ഖത്തര്‍ പൊലീസിന് കൈമാറുകയും ചെയ്യും. സത്താറിനേയും സാലിഹിനേയും ചോദ്യം ചെയ്താല്‍ മാത്രമേ ഗൂഢാലോചനയില്‍ ചുരുള്‍ അഴിക്കൂ. മുമ്പ് ഖത്തറില്‍ റേഡിേയാ ജോക്കിയായിരുന്നു രാജേഷ്.