അമ്മയില്‍ ജനാധിപത്യമില്ലെന്നു നടി പത്മപ്രിയ

കൊച്ചി: അമ്മയില്‍ ജനാധിപത്യമില്ലെന്നു നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമുണ്ടെന്നും രണ്ടു നടിമാരുടെ രാജിമാത്രമാണ് ലഭിച്ചതെന്നുമുള്ള മോഹന്‍ലാലിന്റെ വാദം പത്മപ്രിയ തള്ളി. ഭാരവാഹിയായി മത്സരിക്കാന്‍ അമ്മയുടെ സെക്രട്ടറിയെ നടി പാര്‍വതി സന്നദ്ധത അറിയിച്ചെങ്കിലും പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ചശേഷമാണ് ജനറല്‍ബോഡി ചേര്‍ന്നത്. രാജിക്കത്ത് കിട്ടിയില്ലെന്നു മോഹന്‍ലാല്‍ എന്തുകൊണ്ടാണ് പറഞ്ഞതെന്ന് അറിയില്ലെന്ന് പത്മപ്രിയ ചാനലിനോടു പറഞ്ഞു.

രമ്യാ നമ്പീശന്‍, ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ ഇ-മെയില്‍ മുഖേന രാജി സമര്‍പ്പിച്ചിരുന്നു. ന്നെന്നും പറഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ”അമ്മ” എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാന്‍ പറഞ്ഞു. ആരോപണവിധേയനായ നടന്‍ അതു ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥനകളുമുണ്ടാകും. നടന്‍ ദിലീപിനെ െകെവിടില്ലെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.

ദിലീപ് സിനിമയില്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു പറയുന്ന നടി അങ്ങനെയൊരു പരാതി അമ്മയ്ക്കു നല്‍കിയിട്ടില്ലെന്നും എറണാകുളം പ്രസ്€ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് പ്രശ്‌നത്തില്‍ സംഘടന പിളര്‍പ്പിന്റെ വക്കിലെത്തിയപ്പോഴാണ് അദ്ദേഹത്തെ പുറത്താക്കിയത്. പുറത്താക്കല്‍ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്നു പിന്നീട് വ്യക്തമായി. അതിനാലാണു തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചത്. അക്കാര്യം അജന്‍ഡയില്‍ ഉണ്ടായിരുന്നില്ലെന്ന വിമന്‍ കലക്ടീവ് ഇന്‍ സിനിമ(ഡബ്ല്യു.സി.സി) പ്രവര്‍ത്തകരുടെ ആരോപണം ശരിയല്ല. പുറത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ പോലും യോഗത്തില്‍ എതിരഭിപ്രായം പറഞ്ഞില്ല.

അങ്ങനെയാണു തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. തിരിച്ചുവരുന്നില്ലെന്ന് അറിയിച്ച നിലയ്ക്ക് ദിലീപ് അമ്മയ്ക്കു പുറത്തുതന്നെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡബ്ല്യു.സി.സിയിലെ രമ്യാ നമ്പീശന്‍, ഭാവന എന്നിവരുടെ രാജിക്കത്ത് മാത്രമാണ് അമ്മയ്ക്കു ലഭിച്ചത്. തിരിച്ചുവരണമെന്ന് അവര്‍ അപേക്ഷ നല്‍കിയാല്‍ ജനറല്‍ബോഡി ചര്‍ച്ചചെയ്യും. വിഷയം പരിഗണിക്കും. ഡബ്ല്യു.സി.സിയുമായും ചര്‍ച്ചയ്ക്കു തയാറാണ്. താന്‍ വ്യക്തിപരമായും, സംഘടനയും നടിക്കൊപ്പമാണ്. നടിക്ക് സംഭവിച്ചത് അത്യപൂര്‍വമായ സംഭവമാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം. നിഷ സാരംഗിന്റെ പ്രശ്‌നത്തില്‍ അമ്മ അവര്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുമുണ്ട്.

ആഷിക്ക് അബുവിന്റെ നേതൃത്വത്തിലുണ്ടായ സംഘടനയ്ക്കു പിന്തുണയുണ്ടാകും. അമ്മ ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റ് അധിക്ഷേപിക്കുന്നതാണെന്ന് ആക്ഷേപങ്ങള്‍ ഉണ്ടായി. ഒരു ബ്ലാക്ക് ഹ്യൂമറാണ് ഉദ്ദേശിച്ചത്. അത് മനഃപൂര്‍വം ആരെയെങ്കിലും അവഹേളിക്കുന്നതായിരുന്നില്ല. ഡബ്ല്യു.സി.സി. അംഗം കൂടിയായ പാര്‍വതിയെ അമ്മയുടെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ചെന്ന ആരോപണവും ശരിയല്ല.

പാര്‍വതിക്ക് സംഘടനയുടെ ഏതു സ്ഥാനത്തേക്കും വരാം. അമ്മ പുരുഷകേന്ദ്രീകൃത സംഘടനയല്ല. 454 പേരില്‍ 238 അംഗങ്ങള്‍ സ്ത്രീകളാണ്. സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം കിട്ടാനായി െബെലോ പരിഷ്‌കരിക്കും. അമ്മയിലെ അംഗങ്ങളില്‍ പലര്‍ക്കും സിനിമയില്‍ അവസരമില്ലാത്ത അവസ്ഥയുണ്ട്. അതിനു മാറ്റംവരണം. അവര്‍ക്കു വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യാന്‍ അമ്മയിലെ അംഗങ്ങള്‍ സഹായിക്കും.

Top