മൃതദേഹത്തോട് അനാദരവ്; ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ

പട്ടാമ്പിയിലെ സേവന ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ്. കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. വിഷയം സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു.

Loading...