ജോ ജോസഫ് വാർത്താ സമ്മേളനം നടത്തേണ്ടത് ലിസി ആശുപത്രിയിലില്ല,പാർട്ടി ഓഫീസിൽ; ഫാ. പോൾ തേലേക്കാട്

എറണാകുളം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നടത്തിയ വാർത്താ സമ്മേളനത്തിലെ വിവാദം തുടരുകയാണ്.ഇപ്പോൾ സീറോ മലബാർ സഭയിലും വിവാദം പുകയുകയാണ്. ഡോക്ടർ വാർത്താ സമ്മേളനം നടത്തേണ്ടിയിരുന്നത് ലിസി ആശുപത്രിയിൽ വെച്ച് ആയിരുന്നില്ലെന്നും പാർട്ടി ഓഫീസിൽ വെച്ചായിരുന്നു എന്നുമാണ് സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട് പറയുന്നത്. സിപിഎം ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് തേലക്കാട് വ്യക്തമാക്കി. രാഷ്ട്രീയം കളിക്കേണ്ട ഇടമല്ല മതവുമായി ബന്ധപ്പെട്ട് വരുന്ന സ്ഥാപനങ്ങളെന്ന് പരക്കെ ആരപോണം ശക്തമായി കഴിഞ്ഞു. പിന്നാലെയാണിപ്പോൾ ശക്തമായി എതിർത്ത് മലബാർ സഭയിൽ നിന്നും വരുന്ന എതിർപ്പ്. ഇത് സിപിഎമമിന് ക്ഷീണമാകുന്നു. ലിസി ആശുപത്രിയിൽ വച്ച് സ്ഥാനാർത്ഥി മാധ്യമങ്ങളെ കണ്ടത് തെറ്റെന്ന് തേലക്കാട് ആവർത്തിച്ചു.

ലിസി ആശുപത്രിയെ ഇത്തരം ഒരു പരിപാടിക്ക് വേദിയാക്കിയത് തെറ്റാണ്. സഭ സ്ഥാപനത്തിന്റെ ചിഹ്നങ്ങൾ വാർത്താസമ്മേളനത്തിൽ ഉപയോഗിച്ചത് സ്ഥാനാർത്ഥിക്ക് ദോഷം ചെയ്തേക്കും എന്ന മുന്നറിയിപ്പാണ് ഫാ. പോൾ തേലേക്കാട് നൽകുന്നത്. രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ പാർട്ടിയുമായി ബന്ധപ്പെട്ട ഇടങ്ങൾ തെരഞ്ഞെടുക്കണം. അതിന് മതപരമായ വ്യാഖ്യാനങ്ങൾ വരുന്നത് സ്ഥാനാർത്ഥിയെ പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ മുൻകരുതൽ സ്വീകരിക്കണമായിരുന്നു. സംഭവിച്ചത് യാദൃശ്ചികമായിരിക്കാം. എന്നാൽ അത് അത്തരത്തിൽ വ്യാഖ്യാനിക്കപ്പെടണം എന്നില്ല. വാർത്താസമ്മേളനത്തിന്റെ ചിത്രങ്ങൾ ചില സന്ദേശം നൽകും. അത് സ്ഥാനാർത്ഥിക്ക് ഗുണകരമാവില്ലെന്ന ആശങ്കയുണ്ട്. മതത്തിന്റെ സ്ഥാപനത്തിന്റെ ചിഹ്നങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും ഫാ. പോൾ തേലേക്കാട് പറഞ്ഞു. എന്നാൽ ആശുപത്രിയിലെ വാർത്താസമ്മേളനം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു എങ്കിൽ സെക്യുലർ എന്നറിയപ്പെടുന്ന പാർട്ടി നൽകേണ്ടിവരുന്ന വില വളരെ വലുതായിരിക്കും എന്ന മുന്നറിയിപ്പും ഫാദർ പോൾ തേലേക്കാട് ചൂണ്ടിക്കാട്ടുന്നു.

Loading...