പാ​യ​സ​ത്തി​ല്‍ വീ​ണ് യു​വാ​വി​നു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു

കോതമംഗലം: വേട്ടാമ്ബാറയില് നവീകരിച്ച ജല അഥോറിറ്റി പമ്ബ് ഹൗസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പായസത്തില്‍ വീണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വേട്ടാമ്ബാറ ഒറവകണ്ടം ബിനു മാണിക്കാണ് പൊള്ളലേറ്റത്. ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാകപ്പെടുത്തി മാറ്റിവച്ചിരുന്ന പായസ പാത്രത്തിലേക്ക് ബിനു കാല്‍തെറ്റി വീഴുകയായിരുന്നു. മന്ത്രി എം.എം. മണി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇത്.