നാട്ടിലേക്ക് പോകണമെന്ന് ആവശ്യം, അതിഥിതൊളിലാളികള്‍ റോഡ് ഉപരോധിക്കുന്നു

കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ ലംഘിച്ചാണ് തൊഴിലാളികള്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്.

രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് തിരികെ മടങ്ങണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

Loading...

ഇവര്‍ ഭക്ഷണ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം പരിഹരിക്കാന്‍ ശാശ്വതമായ നടപടികള്‍ ഉണ്ടാകണമെന്നുമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

കഴിഞ്ഞദിവസങ്ങളില്‍ ഡല്‍ഹിയിലടക്കം നിരവധി തൊഴിലാളികള്‍​ നാട്ടിലേക്ക്​ മടങ്ങാന്‍ കൂട്ടമായി ബസ്​ സ്​റ്റാന്‍ഡുകളിലെത്തിയിരുന്നു​. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇവര്‍ക്ക്​അതാത്​ സര്‍ക്കാറുകള്‍ നാട്ടിലെത്താന്‍ സഹായം ഒരുക്കുകയും ചെയ്​തു. ഇതില്‍നിന്ന്​ പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണാവണം പായിപ്പാട്ട്​ തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്ന്​ ആവശ്യപ്പെട്ട്​ റോഡിലിറങ്ങിയതെന്ന്​ സംശയമുണ്ട്​.

ഇത്രയും തൊഴിലാളികള്‍ ഇത്ര പെട്ടെന്ന് എങ്ങനെ കൂട്ടംകൂടി എന്നത് സര്‍ക്കാരിനെയും ആശങ്കപ്പെടുത്തുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ട്രെണ്ടുകളില്‍ കഴിയുന്ന സാഹചര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചങ്ങനാശേരിയിലെ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞില്ല. സാമൂഹ്യ വ്യാപനം തടയാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഇത്രയധികം ആളുകള്‍ റോഡില്‍ കൂട്ടം കൂടുന്നത് ഗുരുതര പ്രത്യാഘാദങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ് . പൊതുവേ ശുചിയായ സാഹചര്യങ്ങള്‍ ഉപയോഗിക്കാറില്ലാത്ത ഇത്തരം തൊഴിലാളികളില്‍ ആര്‍ക്കൊക്കെ കൊറോണ വൈറസ് ഉണ്ടെന്ന കാര്യത്തില്‍ പോലും ആശങ്കയുണ്ട്.