ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് പിന്നാലെ കണ്ണൂരിലും ജ്വല്ലറി തട്ടിപ്പ്

പയ്യന്നൂര്‍: ഷാഷന്‍ ഗോള്‍ഡ് തട്ടിപ്പിന് പിന്നാലെ കണ്ണൂരിലും ജ്വല്ലറി തട്ടിപ്പ്. കണ്ണൂര്‍ പയ്യന്നൂരിലാണ് ജ്വല്ലറി തട്ടിപ്പ് നടന്നിരിക്കുന്നത്. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

മൂന്ന് പേരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നു. പത്ത് പേരാണ് ഇത് വരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയുണ്ടായത്.പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന അമാന്‍ ഗോള്‍ഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Loading...