ശ്രീലക്ഷ്മിക്ക് ഇരുവശത്തും കാറിനുള്ളില്‍ രണ്ട് ആണുങ്ങള്‍ ഇരിപ്പുണ്ടായിരുന്നു ;വീണ്ടും പിസി രംഗത്ത്‌

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതിയുടെ ഭര്‍ത്താവായ ഷോണ്‍ പിസി ജോര്‍ജിന്റെയുടെ മകനാണ്. ജഗതിയുടെ മകളാണോ ശ്രീലക്ഷ്മി എന്നതിനെ കുറിച്ച് പിസി ജോര്‍ജ്ജ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ജഗതിയുടെ മകളാണോ ശ്രീലക്ഷ്മിയെന്നത് തനിക്ക് അറിയില്ല. പക്ഷേ ആ കുട്ടിയുടെ അവസ്ഥയോര്‍ത്ത് തനിക്ക് വിഷമമുണ്ട്. ആ കുട്ടിയെ ജഗതിയെ കാണിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കി.

എന്നാല്‍ ഞാന്‍ അതില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാന്‍ അനുവദിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. അതോടെ കുട്ടി കേസ് വിഡ്രോ ചെയ്ത് പോയി. ഒരിക്കല്‍ എന്റെ മണ്ഡലത്തില്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിച്ചവര്‍ക്ക് വേണ്ടി ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ജഗതിയായിരുന്നു മുഖ്യ അതിഥി. അന്ന് അദ്ദേഹം വേദിയിലിരിക്കുമ്പോള്‍ ആ പെണ്‍ കൊച്ച് ഓടി വന്ന് വേദിയില്‍ കയറി. ആദ്യം തനിക്ക് ഒന്നും മനസിലായില്ല.

എന്നാല്‍ പിന്നീട് ജഗതിയെ കെട്ടിപിടിച്ച് കരയാന്‍ തുടങ്ങി. നല്ല അഭിയനമായിരുന്നു. അതുകൊണ്ട് തന്നെ ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് തന്നെയാണെന്നാണ് ഞാന്‍ ഉറപ്പിക്കുന്നത്. പെട്ടെന്ന് കുട്ടി ജഗതിയെ കെട്ടിപിടിച്ചു. ഉടന്‍ ജഗതി താഴെ വീണു. എന്താണ് കുട്ടി കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അച്ഛനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ആ കുട്ടിയോട് കസേരയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഓഡിയന്‍സ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇത്. അതുകൊണ്ട് തന്നെ അവിടെ കൂടിയവരോട് ജഗതിയുടെ മകളാണെന്നാണ് കുട്ടി പറയുന്നത്. ഞാന്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പറഞ്ഞു. വേദിയില്‍ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിച്ച് കൊണ്ടിരിക്കേ ഇരുവശവും നോക്കി ശ്രീലക്ഷ്മി ഇറങ്ങിയോടി. ഉടനെ തന്നെ ഞാന്‍ കൂടെയുള്ള സ്റ്റാഫിനോട് കുട്ടിയെ നോക്കാന്‍ പറഞ്ഞു. അവര്‍ നോക്കിയപ്പോള്‍ ശ്രീ ലക്ഷ്മി ഒരു കാറിനുള്ളിലേക്ക് കയറി പോയി. ശ്രീലക്ഷ്മിക്ക് ഇരുവശത്തും കാറിനുള്ളില്‍ രണ്ട് ആണുങ്ങള്‍ ഇരിപ്പുണ്ടായിരുന്നു.

പിന്നെ കാര്‍ നീങ്ങി . അതിന് ശേഷം ശ്രീലക്ഷ്മിയെ കണ്ടിട്ടില്ല.പിസി ജോര്‍ജ്ജ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ജഗതിയുടെ മകള്‍ തന്നെയാണ് ശ്രീലക്ഷ്മിയെന്ന് വിശ്വസിക്കാന്‍ ചില കാരണമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ട്. ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിന്റെ ഭാഗം നല്‍കിയിട്ടുണ്ട്.

Top