ഒടുവില്‍ പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു,കേരളത്തില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ചാക്കോ

ദില്ലി:കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിസി ചാക്കോയെ സ്വാഗതം ചെയ്തു. കേരളത്തില്‍ എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെയും, രമേശ് ചെന്നിത്തലയുടെയും ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചു ഇക്കഴിഞ്ഞ 10 ന് ആണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പാര്‍ട്ടി വിട്ടത്.

അന്ന് മുന്നോട്ട് വെച്ച സൂചന യാഥാര്‍ഥ്യമാക്കി ആണ് പിസി ചാക്കോ എന്‍സിപിയിലേക്ക് എത്തിയിരിക്കുന്നത്.പി.സി.ചാക്കോയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എന്‍സിപി ദേശിയ അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചാക്കോയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്ക് എന്‍സിപിയില്‍ അവസരം നല്‍കിയതിന് നന്ദിയെന്നും എല്‍ഡിഎഫിനു വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്നും പിസി ചാക്കോ വ്യക്തമാക്കി. കേരളത്തില്‍ സജീവം ആകും. എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിസി ചാക്കോയെ എല്ഡിഎഫിലേക്ക് സ്വാഗതം ചെയ്തു.

Loading...