ബിജെപി വോട്ട് കിട്ടി, പൂഞ്ഞാറില്‍ ജയിക്കും; പി സി ജോര്‍ജ്

പൂഞ്ഞാറില്‍ വിജയിക്കുമെന്ന് പിസി ജോര്‍ജ്. ഭൂരിപക്ഷം ഇപ്പോള്‍ പറയുന്നില്ല. ഈരാറ്റുപേട്ട വഞ്ചിച്ചു. അവിടെ താഴെ പോകും. ബാക്കി പഞ്ചായത്തുകളില്‍ മുന്നില്‍ നില്‍ക്കുമെന്നും പിസി ജോര്‍ജ്. എസ് ഡി പി ഐ തനിക് വോട്ട് ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി.സി പി ഐ – എസ് ഡി പി ഐ ബന്ധമാണ് മണ്ഡലത്തിലുള്ളത്. ഈ കാര്യത്തില്‍ തനിക് ആശങ്കയില്ല. തൂക്കു സഭയണെങ്കില്‍ ആരെ പിന്തുണക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ ഉണ്ടായിട്ടുണ്ട്. ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. ശബരിമല വിഷയം കാരണം ആണ് തുടര്‍ഭരണ സാധ്യത ഇല്ലാതായത്. പാലായില്‍ മാണി സി കാപ്പന്‍ വിജയിക്കും. കാഞ്ഞിരപ്പള്ളിയില്‍ ജയരാജോ അല്‍ഫോന്‍സ് കണ്ണന്താനമോ ജയിക്കും കടുത്തുരുത്തിയില്‍ മോന്‍സ് പരുങ്ങലില്‍ ആണ്പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Loading...