പരിശുദ്ധരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണ്; ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം

Loading...

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സംഭവത്തിലെ മുഖ്യ സാക്ഷിയായിരുന്ന വൈദികനായ ഫാ. കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മരണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ് എം എല്‍ എ.

അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ. കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയപ്പെടുന്നു. പരിശുദ്ധരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണ്. പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

Loading...

പണ്ടൊരിക്കല്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അയാളിപ്പോള്‍ എവിടെയാണ്. അതേപോലെ തന്നെയുള്ള മരണമാണിത്. പി സി ജോര്‍ജ് പ്രതികരിച്ചു.