പൂഞ്ഞാറിൽ പി സി ജോർജ്ജ് തോറ്റു

പൂഞ്ഞാറിൽ പി സി ജോർജ്ജ് തോറ്റു. ഇരുമുന്നണികളെയും വെല്ലുവിളിച്ച് എന്ത് സംഭവിച്ചാലും ജയിക്കുമെന്ന് പ്രഖ്യാപിച്ച് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പി സി ജോർജ്ജ് പരാജയപ്പെട്ടു. കഴിഞ്ഞ തണ ഇരുപതിനായിരത്തിൽ വോട്ടുകൾക്കാണ് മുന്നണികളുടെയൊന്നും സഹായമില്ലാതെ ജനപക്ഷം നേതാവായ പി സി ജോർജ്ജ് വിജയിച്ചത്.

എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ചിരുന്ന പി സി ജോർജ് തെരെഞ്ഞെടുപ്പ് കാലത്ത് മുസ്ലിംങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എൽ ഡി എഫിന്റെ സ്ഥാനാർത്ഥിക്കെതിരെയും പി സി ജോർജ്ജ് ആരോപണമുന്നിയിച്ചതും ഏറെ വിവാദങ്ങൾക്ക് കാരണമായി.

Loading...

തൂക്കു നിയമ സഭയുണ്ടാവുമെന്നും താനും ട്വന്റി-20യും ചേർന്ന് ഭരണം തീരുമാനിക്കുമെന്നുമായിരുന്നു പി സിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എന്നാൽ അഭിപ്രയ സർവ്വെകളിൽ പി സി തോൽക്കുമെന്നായിരുന്നു പ്രവചനം.