ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി; പി.സി ജോര്‍ജ്

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവഹവാര്‍ത്ത സോഷ്്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജഗതി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി ജോര്‍ജ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇനി ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി എന്നാണ് പി.സി ജോര്‍ജ് പറയുന്നത്.

Loading...

ശ്രീലക്ഷ്മി ജഗതിയുടെ മകളോ എന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.

എന്റെ ഒരു വിശാസം..ജഗതിയൊക്കെ..സിനിമാ നടന്മാരല്ലേ…ലോല ഹൃദയരാണല്ലോ..എവിടെയൊക്കെ മക്കള്‍ ഉണ്ടെന്ന് ആര്‍ക്കറിയാം..

ചോദ്യം: അപ്പോള്‍ ഇതുപോലുള്ള പല സിനിമാ നടന്മാര്‍ക്കും ഇങ്ങിനെ…

പി.സി ജോര്‍ജ്…കാണാം…ഉണ്ടാകാം…ഞാന്‍ അതില്‍ ഇടപെടുന്നില്ല

ചോദ്യം:..അതിനു തെളിവുകള്‍ ഉണ്ടോ

പി.സി ജോര്‍ജ്: ഇല്ല…ഉണ്ടേലും ഇല്ലേലും പറയാന്‍ ഉദ്ദേശിക്കുന്നില്ല..

ആ കുട്ടിക്ക് ജഗതിയുടെ സ്വത്തുക്കള്‍ വീതം വയ്ച് പോകുമോ എന്ന ഭയം മൂലമല്ലേ എന്ന ചോദ്യത്തിനു .. എന്ത് വൃത്തികേടാ ആ സ്ത്രീ പറയുന്നത് എന്ന് ജഗതിയുടെ മകള്‍ ശ്രീക്ഷമിയേ ഉദ്ദേശിച്ച് പി.സി ജോര്‍ജ് പറഞ്ഞു.

പി.സി പറയുന്നത് ഇങ്ങിനെ..ഞാന്‍ ഈ വിവരം ജഗതിയുടെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു..ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് അറിയാം..പക്ഷേ ഞങ്ങള്‍ ഇവിടെ കേറ്റില്ല. ജഗതിയുടെ സ്വത്തിന്റെ ഒരു വീതം ആ കുട്ടിക്ക് കൊടുത്തതായി കണക്ക് അവര്‍ പറയുന്നുണ്ട്. പിന്നെ എന്ത് കിട്ടിയില്ല എന്നാണ് പറയുന്നത്? എന്റെ മകന്‍ അവിടുത്തേ പെണ്ണിനേ കെട്ടീന്നേ ഉള്ളു..ഒരു രൂപയും വാങ്ങിയിട്ടില്ല.ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല. വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ജഗതിയോട് പറഞ്ഞു..ഇങ്ങോട്ട് പണവും കൊണ്ട് വരണ്ട..എന്റെ മകന് ഇഷ്ടമാണേല്‍ നിങ്ങളുടെ മകളേ കെട്ടും..എന്തായാലും എന്തും തുറന്ന് പറയുന്ന പി.സിയുടെ ഈ വാക്കുകള്‍ വല്ല കുടുംബ കലഹവും ഉണ്ടാക്കുമോ? ജോര്‍ജ് ഗൗരവത്തില്‍ മനസു തുറക്കുമ്പോള്‍ പലതും ഒളിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ല. കര്‍മ്മ ന്യൂസ് ചാനലില്‍ അഭിമുഖം കാണുക