പി സി ജോർജ് പൂജപ്പുര ജയിലിൽ നിന്നിറങ്ങി; മുഖ്യമന്ത്രിക്ക് മറുപടി തൃക്കാക്കരയിലെന്ന് ജോർജ് ‌

തിരുവനന്തപുരം: മത വിദ്വേഷ പ്രസം​ഗക്കേസിൽ ജയിലിലായ പി സി ജോർജ് പൂജപ്പുര ജയിലിൽ നിന്നും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പി സി ജോർജ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.മുഖ്യമന്ത്രിക്ക് താൻ രണ്ട് ദിവസത്തിനുള്ളിൽ തൃക്കാക്കരയിൽ മറുപടി നൽകുമെന്നും ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിനായി എന്തും ചെയ്യുമെന്നും പി സി ജോർജ്. ജോർ‌ജിനെ അഭിവാദ്യം ചെയ്ത് ബിജെപി പ്രവർത്തകർ.

ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പൊലീസ് അന്വേഷണവുമായി സഹകരിക്കണം, പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അതേ സമയം വെണ്ണല കേസിൽ അദ്ദേഹത്തിന് കോടതി മുൻ‌കൂർ ജാമ്യവും അനുവദിച്ചു.

Loading...