കെഎം മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടി; കല്ലറയാണ് അതിന്റെ തെളിവെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി: അന്തരിച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ മൃതദേഹത്തോട് കുടുംബം അനാദരവ് കാട്ടിയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അത് മനസിലാകുമെന്നും മാണി അത്യാഹിത നിലയില്‍ കിടക്കുമ്‌ബോഴും മകനും മരുമകളും വോട്ട് തേടി നടന്നുവെന്നും പിസി ജോര്‍ജ് ആരോപിച്ചു.

ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പിസി ജോര്‍ജിന്റെ പ്രതികരണം. യോഗത്തില്‍ തനിക്ക് പ്രത്യേകം ആവശ്യങ്ങള്‍ ഒന്നും പറയാനില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

Loading...