രാത്രിയില്‍ ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു; വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്‌ ഉമ്മന്‍ ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

പി.സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ : ‘ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്‌ ഉമ്മന്‍ ചാണ്ടിയെ അരുതാത്ത രീതിയില്‍ കാണേണ്ടി വന്നു. രാത്രി 10.30 നാണ് ഞാന്‍ കണ്ടത്. ജോപ്പന്‍ മാത്രമാണ് അന്ന് ഓഫീസിന് മുന്‍പില്‍ ഉണ്ടായിരുന്നത്. അന്നു മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് ഞാന്‍ ശത്രുവായി. ആ കാലത്താണ് വിജിലന്‍സ് അന്വേഷണം വന്നത്. അന്ന് വിജിലന്‍സിന് ഇക്കാര്യത്തില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് മൊഴി നല്‍കാതിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് എന്റെ സ്വന്തമായിരുന്നേനെ’- പി.സി ജോര്‍ജ് പറഞ്ഞു.

Loading...

അതേസമയം ഉമ്മന്‍ ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും ആദ്ദേഹം വ്യക്തമാക്കി.