എന്റേത് പാർട്ടി പക്ഷമില്ലാത്ത ജനപക്ഷം- പി.സി ജോർജ്

സിഡ്‌നി: സിഡ്നി മലയാളികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി പൂഞാര്‍ എം .എല്‍ .എ പി.സി.ജോര്‍ജ് ജന പക്ഷ സംഗമത്തിന്‌ ആരംഭം കുറിച്ചു.കേരളത്തിലെ രാഷ്ട്രീയ പാര്‍ ട്ടികളുടെ പക്ഷമല്ലാത്ത ജനങ്ങളുടെ പക്ഷമാണ്‌ താന്‍ ഉയര്‍ ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈശ്വരനെ തള്ളിപ്പറയുന്ന ഒരു ന്യൂന പക്ഷം നയിക്കുന്ന സി.പി.എം എന്ന പാര്‍ട്ടിക്ക് ഭരണം കരസ്ഥമാക്കാന്‍ പാകം ഉമ്മന്‍ ചാണ്ടി മന്ത്രി സഭ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു. അഴിമതി ചെയ്ത മന്ത്രിമാരെ എണ്ണുന്നതിനേക്കാള്‍ ചെയ്യാത്തവരെ എണ്ണേണ്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. എന്റെ രാഷ്ട്രീയ ജീ വിതത്തില്‍ ഞാന്‍ ചെയ്ത തെറ്റ് കെ.എം മാണിയോ ടൊപ്പം  ചേര്‍ന്നതാണ്‌, അതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. പാലാക്കാര്‍ എന്ന് അഭിമാന പൂര്‍വ്വം പറഞ്ഞിരുന്ന പാലാക്കാര്‍ ഇന്ന് അങ്ങനെ പറയാന്‍ മടിക്കുന്നു. പാലാ എന്നത് കള്ളത്തരത്തിന്റെ പര്യായമായി മാറി. പാലാക്ക് പകരം ഇപ്പോള്‍ പാലാക്കാര്‍ പൂഞ്ഞാറുകാര്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്. 100 ദിവസം പിന്നിട്ട പിണറായി മന്ത്രി സഭക്ക് നൂറില്‍ നാല്‍ പ്പത് മാര്‍ക്ക് മാത്രമേ ഞാന്‍ നല്‍കൂ. ചടുലത നഷ്ടപ്പെട്ട, മന്ത്രിമാര്‍ ആരെന്ന് അറിയാത്ത ഒരു മന്ത്രി സഭയാണ്‌ കേരളത്തിലുള്ളത്. കൊലപാതക രാഷ്ടീയം സി.പി.എം ഇപ്പോഴും പിന്‍ തുടരുന്നു.

 

Loading...

ഈ വരുന്ന ഡിസംമ്പര്‍ മാസത്തോടെ ജനപക്ഷം കേരളത്തിലങ്ങോളമിങ്ങോളം രൂപീകരിക്കും .കേരളത്തില്‍ അധികാര വികേന്ദ്രീകരണം ഉണ്ടാക്കി തീര്‍ത്തത്  അഴിമതിയുടെ വി കേന്ദ്രീകരണമാണ്. അഴിമതിക്കെതിരെയുള്ള മുന്നേറ്റമായിരിക്കും ജനപക്ഷം . പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നതിനാവശ്യമായ പ്രവര്‍ ത്തനങ്ങള്‍ നടത്തും .

കേരള കോണ്‍ ഗ്രസ്സുകാരെപ്പോലെ നിരവധി മലയാളി അസോസിയേഷനുകള്‍ രൂപീകരിക്കുന്നത് അഭികാമ്യമല്ല. അസോസിയേഷനുകള്‍ സഹകരിച്ച് ഒരു കോണ്‍ ഫഡറേഷന്‍ രൂപീകരിക്കുന്നതിന്‌ മുന്‍കൈ എടുക്കണമെന്നാണ് തന്റെ അഭ്യർത്ഥന എന്ന് അദ്ദേഹം പറഞ്ഞു .  പരിപാടിയുടെ ഭാഗമായി നടന്ന ചോദ്യോത്തര പരിപാടിയില്‍ മറുപടി പറയവേ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തില്‍ കാണുന്ന തരം താണ ഭാഷാ പ്രയോഗം തീര്‍ ച്ചയായും മാറേണ്ടതുണ്ടെന്ന് പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ അത്തരം ഭാഷാ പ്രയോഗം നടത്തുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്‌ താൻ. അതിന്‌ കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണ്‌. കുത്താന്‍ വരുന്ന കാളയോട്‌ വേദ മോതിയിട്ട് കാര്യമില്ലല്ലോ.സിഡ്നി റൂട്ടി ഹില്‍ ആര്.എസ്.എല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സാം തോമസ് സ്വാഗതം പറഞ്ഞു. പി.സി ജോർജ്, സാം തോമസ്, ബ്ലാക്ക് ടൌണ്‍ കൌണ്‍ സിലര്‍ സൂസായ് ബന്ചമിന്‍,വില്‍ സണ്‍ അരിമറ്റം,ജോജൊ പാറയിൽ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ജന പക്ഷ സംഗമത്തിന് തുടക്കം കുറിച്ചു. ജയിംസ് ചാക്കോ അവതാരകനായിരുന്നു.