- ടയര്‍ കമ്പനി ഉടമകളില്‍ നിന്ന് ജോസ് കെ. മാണി 10 കോടി കൈക്കൂലി വാങ്ങി
മാണി സരിതയെ അവരുടെ മാവേലിക്കരയിലുള്ള വീട്ടില്‍ പോയി കണ്ടിരുന്നു
മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം
തിരുവനന്തപുരം: പ്രതികാരദാഹവുമായി പി.സി ജോര്‍ജ് രംഗത്ത്. തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മറിച്ചിടാന്‍ പോരടിച്ചവരില്‍ പ്രമുഖരായ കേരള ധനമന്ത്രി കെ.എം.മാണിക്കും മകന്‍ ജോസ് കെ. മാണിക്കുമെതിരെ സര്‍വായുധസന്നാഹത്തോടെ പി.സി ജോര്‍ജ് പടയാരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ അതീവ മാണിക്കും മകനുമെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടുള്ള പി.സി. ജോര്‍ജിന്റെ കത്താണ് പുറത്തായിരിക്കുന്നത്.
റബര്‍ വിലയിടിവിനെതിരെ കേരളാ കോണ്‍ഗ്രസ്(എം) സമരം സംഘടിപ്പിക്കാതിരിക്കാന്‍ വന്‍കിട ടയര്‍ കമ്പനി ഉടമകളുടെ പ്രതിനിധികളില്‍ നിന്ന് മാണി കൈക്കൂലിവാങ്ങിയതായാണ് ആരോപണം. എറണാകുളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ജോസ്. കെ. മാണിക്ക് 10 കോടി രൂപ നല്‍കിയെന്നാണ് പി.സി. ജോര്‍ജിന്റെ കത്തില്‍ പറയുന്നത്.
ഇക്കാര്യം താന്‍ നേരിട്ടെത്തി മാണിയെ അറിയിച്ചിരുന്നു. ഈ വിവരം പുറത്തറിയരുതെന്നും മകന്‍ വാങ്ങിയ പണം മടക്കികൊടുപ്പിച്ചുകൊള്ളാമെന്നും റബര്‍ വിലയിടിവിനെതിരെ ശക്‌തമായ സമരം സംഘടിപ്പിക്കാമെന്നും മാണി അന്നു പറഞ്ഞിരുന്നു. ധര്‍ണ നടത്തണമെന്ന് ജനറല്‍ സെക്രട്ടറി രണ്ടു തവണ കത്തയച്ചു. അത് നടക്കാതെ വന്നപ്പോള്‍ പണം തിരികെ കൊടുത്തില്ലെന്നു മനസിലാക്കി താന്‍ മാണിയെ സമീപിച്ചു. അപ്പോള്‍ അവന്റെ പോക്ക് ശരിയല്ല ജോര്‍ജേ എന്നു പറഞ്ഞ് നിശബ്‌ദനായിരുന്ന മാണിയോട് അന്ന് സഹതാപമാണ് തോന്നിയത്. ഈ വിവരം മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ചോദിച്ചതെന്നും ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിക്കും യുഡിഎഫ് നേതാക്കള്‍ക്കും നല്‍കിയ കത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
പി.സി. ജോര്‍ജിന്റെ കത്തിലെ പ്രസക്‌തഭാഗങ്ങള്‍: സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ ജോസ് കെ. മാണിയുടെ പേരുണ്ട്. മകന്റെ പോക്ക് അപകടത്തിലേക്കാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകുമെന്നും ഞാന്‍ മാണിയോട് പറഞ്ഞിരുന്നു. എന്നാല്‍ മകനെ നിയന്ത്രിക്കുന്നതിനു പകരം മാവേലിക്കരയിലുള്ള സരിതയുടെ വീട്ടില്‍ പോയി കാണുകയായിരുന്നു. മാണി സാര്‍ എന്നത് എസ്‌എസ്‌എല്‍സി ബുക്കിലെ അങ്ങേരുടെ പേരാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരുപാട് മഠയന്മാരുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം).
സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചുകൊണ്ടും, പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടത്താതെയും രണ്ടു മന്ത്രിസ്‌ഥാനവും ഒരു ഡപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനവും മതിയെന്ന ഏകപക്ഷീയമായ നിലപാടാണ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ കെ.എം.മാണി സ്വീകരിച്ചത്. കേരള കോണ്‍ഗ്രസ് (എം)ന് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ലഭിക്കുന്ന മൂന്നാമത്തെ മന്ത്രിസ്‌ഥാനം സ്വാഭാവികമായും എനിക്ക് നല്‍കണമെന്ന തിരിച്ചറിവാണ് അത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതിനുള്ള കാരണം.
പന്ത്രണ്ടാം ബജറ്റിനു മുന്‍പ് അഞ്ചു കോടി ആവശ്യപ്പെട്ടിരുന്നു. ആ പണം എണ്ണിയത് വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രമുപയോഗിച്ചാണ്. കെട്ടില്‍ ആയിരത്തിന്റെ എട്ടു നോട്ടുകള്‍ കുറവുണ്ടെന്നു മനസിലാക്കി മുഴുവന്‍ പണവും എടുത്തുകൊണ്ടു പോകുന്നതിനും തികച്ചുകൊണ്ടുവന്നാല്‍ മതിയെന്നു പറഞ്ഞ് ക്ഷുഭിതനാകുകയും ചെയ്‌തു.
പി.സി ജോര്‍ജിന്റെ കത്തിന്റെ എല്ലാ പേജുകളും താഴെ വായിക്കുക