Kerala Top Stories

ബിജെപിയിലെത്തിയ പിസി ജോര്‍ജിന് അവിടെയും രക്ഷയില്ല, ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം

കോട്ടയം: ബിജെപിയിലെത്തിയ പിസി ജോര്‍ജിന് അവിടെയും രക്ഷയില്ല. എന്‍ഡിഎ പിസി ജോര്‍ജ് ബന്ധത്തില്‍ തുടക്കത്തിലേ കല്ലുകടിയാണ്. ജോര്‍ജിന്റെ രീതികളും പ്രവര്‍ത്തിയും എന്‍ഡിഎയ്ക്ക് ചേര്‍ന്നതല്ലെന്നാണ് വിലയിരുത്തല്‍. ഇന്നലെ കോട്ടയത്തു ബി.ജെ.പി. കോട്ടയം പാര്‍ലമെന്റ് നേതൃയോഗവും തെരഞ്ഞെടുപ്പ് വിശകലനവും നടക്കുന്നതിനിടെയാണ് ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. പാലായില്‍നിന്നുള്ള നേതാക്കളാണ് ജോര്‍ജിനെതിരേ യോഗത്തില്‍ തുറന്നടിച്ചത്. പി.സി. ജോര്‍ജിന്റെ ശൈലി ബി.ജെ.പിക്കു ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ വിമര്‍ശനം.

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മക്കള്‍ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതാണ് ബി.ജെ.പിയുടെ നിലപാടെന്നും അതിനു വിരുദ്ധമായി പി.സി. ജോര്‍ജ് മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പാലായും പൂഞ്ഞാറും അതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളാണ്. ഇവിടെ പിതാവും മകനും മത്സരിക്കുന്നത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ തവണ പാലായില്‍ മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ത്ഥി എന്‍. ഹരി ഒറ്റയ്ക്ക് ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ വിജയിക്കാനാവശ്യമായ വോട്ട് ബി.ജെ.പിക്ക് ഒറ്റയ്ക്കു സമാഹരിക്കാന്‍ കഴിയും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഘടകകക്ഷിക്കു നല്‍കിയതിലൂടെ ബി.ജെ.പി. പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. പാലാ ഉപതെരഞ്ഞെടുപ്പിലും സീറ്റ് ഘടകകക്ഷിക്ക് നല്‍കിയാല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യമുണ്ടാകുംനേതാക്കള്‍ ചൂണ്ടിക്കാട്ടി. പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നു സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

Related posts

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

ദിലീപിന് 600 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം

മഴക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു എംഎല്‍എ

സരിത പേപ്പട്ടിയും ഭൂതവും : പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ആരോപണം

subeditor

നടിയെ പ്രണയിച്ച ഡ്രൈവറെ കഴുത്തറുത്ത് കൊന്ന നാല് പേര്‍ പിടിയില്‍

ബലാൽസംഗം, പ്രകൃതി വിരുദ്ധ ലൈംഗീകത, കോടികളുടെ കോഴ..സോളാർ റിപോർട്ട് വായിക്കുക

subeditor

കശ്മീരിലെ സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്ന ഹുറിയത്ത് നേതാക്കൾക്ക് സമൻസ്

ബ്രിട്ടന്റെ 5 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു. ചരിത്രനേട്ടം.

subeditor

നടി അക്രമിക്കപെട്ടതിനു തെളിവില്ല, ഞാൻ മൊഴികൊടുക്കാൻ പോകുന്നില്ല- പി സി ജോർജ്

subeditor

കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി

അവര്‍ എത്തുന്നത് നഗ്നരായി, സ്ത്രീകള്‍ ഉള്ളതൊന്നും അവര്‍ക്ക് വിഷയമല്ല, ഇങ്ങനെയും ഒരു ക്ഷേത്രാചാരം

subeditor10

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

subeditor