കുണ്ടറയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിച്ചു പി സി വിഷ്ണുനാഥിന് അപ്രതീക്ഷിത വിജയം

കുണ്ടറയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിച്ചു പി സി വിഷ്ണുനാഥിന് അപ്രതീക്ഷിത വിജയം. കേരളത്തിൽ ഇടതുമുന്നണി വലിയ വിജയം ആഘോഷിക്കുമ്പോഴും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ തോൽവി ഇടതുമുന്നണിക്ക് വലിയ കുറവ് തന്നെയാണ്. വിവാദങ്ങൾ ഒരുപാട് നേരിട്ട മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ കോൺഗ്രസിലെ പി സി വിഷ്ണുനാഥിന്റെ മുന്നിൽ പരാജയപ്പെടുകയായിരുന്നു.

കോൺഗ്രസ് ആദ്യം പി സി വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കുന്നതിനായിരുന്നു നീക്കം നടത്തിയിരുന്നത്. എന്നാൽ ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ എതിർപ്പു മൂലം വിഷ്ണു നാഥിന് കൊല്ലം സീറ്റ് ലഭിച്ചില്ല. തുടർന്ന് വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചെങ്കിലും പി സി വിഷ്ണു നാഥിനെ അവിടെയും പരിഗണിച്ചില്ല. ഏറ്റവും ഒടുവിലാണ് വിഷ്ണു നാഥിന് കുണ്ടറയിൽ നറുക്കു വീഴുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ഒരു ദിവസം മുൻപാണ് പി സി വിഷ്ണു നാഥ് കുണ്ടറയിലെത്തുന്നത്. വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പി സി വിഷ്ണുനാഥ് കുണ്ടറയിൽ പ്രചാരണം നടത്താനായത്.

Loading...