ഭയങ്കര ഛര്‍ദ്ദിയും അസ്വസ്ഥതകളും ഏറെയായിരുന്നു, ഇപ്പോള്‍ വാവ ഇടക്കിടെ അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്;പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി-ശ്രീനീഷ്.ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ,ാേയില്‍ പങ്കെടുക്കാന്‍ എത്തിയതു മുതല്‍ ഇവരുടെ പിന്നീടുള്ള യാത്രകള്‍ മുഴുവന്‍ മലയാളികള്‍ക്ക് കാണാപാഠമാണ്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍ ഉള്ളത്. ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയിച്ചത് തന്നെ പേളിയായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ക്കൊപ്പം തന്റെ പുതിയ വിശേഷങ്ങല്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് പേളി. ആദ്യത്തെ മൂന്ന് മാസം യഥാര്‍ത്ഥത്തില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഭയങ്കര ഛര്‍ദ്ദിയും ഗര്‍ഭകാല അസ്വസ്ഥതകളും തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ അതുകഴിഞ്ഞുള്ള നാളുകള്‍ വളരെ രസകരമാണെന്നാണ് പേളി പറയുന്നത്.

എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഏറെ ഇഷ്ടം.എന്റെവാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്…അതുകൊണ്ട് ഇപ്പോൾ ഞാൻ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു. ഇപ്പോ ഞാൻ പാട്ടൊക്കെ പാടും, പാട്ട് കേൾക്കും ചെറിയ പ്രാർത്ഥനകൾ പറഞ്ഞുകൊടുക്കും. എന്റെ കൈ എപ്പോഴും ഈ കുട്ടിവയ‌റിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ പ്രാർഥനയെന്നും താരം.

Loading...