അമ്മ എന്ന് വിളിക്കുന്നത് മനസ്സറിഞ്ഞ് തന്നെയാണ്, ശ്രീനിയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി പേളി മാണി

ശ്രീനീഷിന്റെ അമ്മയുടെ പിറന്നാൾ ആഘോസത്തിന്റെ തിരക്കിലാണ് പേളി മാണി.അമ്മയ്ക്ക് ആശംസനേർന്ന് പേളിയും ശ്രീനീഷും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വളരെ പെട്ടന്ന് വൈറലാവുകയാണ്.അമ്മയ്‌ക്കൊപ്പം നിൽക്കുന്ന വീഡിയോ പേളി നേരത്തെ പങ്കുവെച്ചിരുന്നു.ഇതിനു പിന്നാലെ ഇപ്പോളിതാ അമ്മയ്‌ക്കൊപ്പം ചേർന്നിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച് ആശംസ അറിയിക്കുകയാണ് പേളി.

ദൈവം തനിക്ക് സമ്മാനിച്ചതാണ് അമ്മയെ. മനസ്സറിഞ്ഞ് തന്നെയാണ് താന്‍ അമ്മ എന്ന് വിളിക്കുന്നത്. 5 വയസ്സുകാരിയായ കുട്ടിയെ കൊഞ്ചിക്കുന്നത് പോലെയാണ് അമ്മ തന്നെ നോക്കുന്നതെന്നും പേളി കുറിച്ചിച്ചുണ്ട്. ഒരുപാട് സ്‌നേഹത്തോടെ അമ്മയ്ക്ക് കുട്ടന്‍ പിറന്നാളാശംസ നേരുന്നുവെന്നും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തന്നെ കുട്ടനെന്നാണ് വിളിക്കുന്നതെന്നും പോസ്റ്റിലുണ്ട്. ശ്രിനിഷ് പകര്‍ത്തിയ ചിത്രമാണ് പേളി പോസ്റ്റ് ചെയ്തത്.

Loading...

പേളിയുടെ പോസ്റ്റിന് കമന്റുകളുമായി ശ്രിനിഷ് എത്തി. എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന പോലൊരു അമ്മയാണ് തന്റേത്. തന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാവുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അമ്മയ്ക്ക് പിറന്നാളാശംസ നേരുന്നുവെന്നുമായിരുന്നു ശ്രിനിഷിന്റെ പോസ്റ്റ്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ശ്രീനിയും എത്തിയത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റു ചെയ്തിട്ടുള്ളത്.
താനിന്ന് വരെ അമ്മയെ മേക്കപ്പിട്ട് കണ്ടിരുന്നില്ലെന്നും പേളി വന്നതിന് ശേഷമാണ് അത്തരത്തിലൊരു കാര്യം സംഭവിച്ചതെന്നും പറഞ്ഞ് മുന്‍പ് ശ്രീനി എത്തിയിരുന്നു. പുരികം ത്രഡ് ചെയ്യുന്നതും കണ്ണെഴുതുന്നമുള്‍പ്പടെയുള്ള കാര്യങ്ങളായിരുന്നു പേളി അമ്മയ്ക്കായി നടത്തിയത്. അമ്മയുടെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു.

താനിന്ന് വരെ അമ്മയെ മേക്കപ്പിട്ട് കണ്ടിരുന്നില്ലെന്നും പേളി വന്നതിന് ശേഷമാണ് അത്തരത്തിലൊരു കാര്യം സംഭവിച്ചതെന്നും പറഞ്ഞ് മുന്‍പ് ശ്രീനി എത്തിയിരുന്നു. പുരികം ത്രഡ് ചെയ്യുന്നതും കണ്ണെഴുതുന്നമുള്‍പ്പടെയുള്ള കാര്യങ്ങളായിരുന്നു പേളി അമ്മയ്ക്കായി നടത്തിയത്. അമ്മയുടെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു.

പുതിയ തെലുങ്ക് പരമ്പരയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ്, പേളിയാവട്ടെ ബോളിവുഡ് സിനിമയുടെ തിരക്കുകളിലാണ്. തിരക്കുകളില്‍ നിന്നെല്ലാം മാറി ഇരുവരും ചെന്നൈയിലെ വീട്ടില്‍ അമ്മയ്ക്കരികിലേക്ക് ഓടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍. അമ്മയ്‌ക്കൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടയിലെ വീഡിയോ പങ്കുവെച്ചായിരുന്നു ഇരുവരും നേരത്തെ എത്തിയത്.