ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരം വിവാഹിതയായ പേളി ഏത് താലിയണിയും.. ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി താരം

അവതാരികയും ടെലിവിഷന്‍ താരവുമായ പേളി മാണിയുടെയും ശ്രീനിഷിന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് നന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന കല്യാണത്തില്‍ മിന്നുകെട്ട് ഉള്‍പെടെയുളള ചടങ്ങുകള്‍ നടന്നിരുന്നു. ഞായറാഴ്ച പേളിയുടെ ബന്ധുക്കളുടെ സാനിധ്യത്തിലാണ് ചൊവ്വര സെന്റ് മേരീസ് പള്ളിയില്‍ വിവാഹം നടന്നത്.

ക്രിസ്ത്യന്‍ വധുവായി പേളിയും വരനായി ശ്രീനിഷുമെത്തി. തികച്ചും ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. മിന്നുകെട്ടി, മന്ത്രകോടി നല്‍കിയുള്ള വിവാഹമായിരുന്നു ഇത്. ബുധനാഴ്ച പാലക്കാട്ടു നടന്ന വിവാഹത്തിലാകട്ടെ ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് പേളി ആരാധകരെ അമ്ബരപ്പിച്ചത്. ലളിതമായിരുന്നു എങ്കിലും ആചാരങ്ങള്‍ പാലിച്ചായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍. താലി കെട്ടി മാലയിട്ട് സിന്ദൂരം ചാര്‍ത്തിയായിരുന്നു ശ്രീനി പേളിയുടെ കൈപിടിച്ചത്.

Loading...

സദ്യയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രേക്ഷകര്‍ക്ക് താലിക്കാര്യത്തില്‍ സംശയമെത്തിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും താലികെട്ട് നടത്തിയ പേളി ഏത് താലിയണിയുമെന്നായിരുന്നു ആരാധകരുടെ ചോദ്യം.ചിലപ്പോള്‍ താലിയൊന്നും അണിയില്ലെന്നും ഇല്ലെങ്കില്‍ ഏതെലും ഒരു താലി അണിയുമെന്നും ഉത്തരങ്ങളുമെത്തി.

ചിലര്‍ രണ്ടു താലിയും അണിഞ്ഞേക്കുമെന്നും പറഞ്ഞു. എന്നാല്‍ സംശയങ്ങള്‍ക്കെല്ലാം അറുതി വരുത്തി ഇപ്പോള്‍ പേളി രംഗത്തെത്തിയിരിക്കുകയാണ് രണ്ടു താലികളും അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പേളി പോസ്റ്റ് ചെയ്തതോടെ അമ്ബരന്നത് ആരാധകരാണ്. എന്നാല്‍ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. രണ്ടു താലികളും അണിയാന്‍ പേളി കാട്ടിയ സന്നന്ധതയ്ക്ക് സല്യൂട്ട് അടിക്കണമെന്നും ആരാധകര്‍ പറയുന്നു.