വലി നിര്‍ത്ത് എന്നിട്ട് മതി ഉമ്മ എന്ന് പേളി; ഞാന്‍ എപ്പഴേ നിര്‍ത്തിയെന്ന് ശ്രീനിഷ്

ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും ഇവര്‍ കേട്ടിരുന്നു. ബിഗ്ബോസില്‍ നിന്നും പുറത്തു വന്നതിനു ശേഷം കുടുംബക്കാരുടെ സമ്മതത്തോടെ മേയ് മാസത്തില്‍ വിവാഹിതരായ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

പ്രണയവും വിവാഹവും എല്ലാ താര ജോഡികള്‍ക്ക് ഇടയില്‍ പതിവാണെങ്കിലും പേളി- ശ്രീനിഷ് താര ജോഡികളോട് ആരാധകര്‍ക്ക് ഒരു പ്രത്യേക പ്രിയമാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകര്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുക. ബിഗ് ബോസ് ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് മുതല്‍ ഇന്ന് വരെ തങ്ങളുടെ ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും ഇരുവരും ആരാധകര്‍ക്കായി പങ്കിടാറും ഉണ്ട്.

Loading...

ശ്രീനിഷ് പങ്ക് വച്ചിരിക്കുന്ന ഒരു ക്യൂട്ട് വീഡിയോയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ടിക് ടോക് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും വളരെ മനോഹരമായി തന്നെയാണ് ആ സീന്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല വീഡിയോ ഷെയര്‍ ചെയ്ത ശേഷം ഞാന്‍ നിര്‍ത്തി! എന്ന ക്യാപ്ഷനും ശ്രീനി പങ്ക് വച്ചിട്ടുണ്ട്. ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കും ലൈക്ക് അടിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.

ഇരുവരുടെയും പ്രണയം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ചിലരുടെ മുന്‍വിധി. ഈ വര്ഷം ആദ്യമായിരുന്നു വ്യത്യസ്ത മതാചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നത്. സിനിമാ- ടിവി രംഗത്തുള്ളവരും ബിഗ് ബോസ് താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളടക്കം ചിലര്‍ ഇത് വേണോയെന്നും ഒന്നു കൂടെയൊന്ന് ആലോചിച്ച് നോക്കൂ എന്നും പറഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് ദമ്പതികള്‍.
വിവാഹത്തിനു ശേഷം ഗൃഹലക്ഷ്മിക്ക് നല്‍കിയ പേളിയും ശ്രീനിയും മനസ് തുറന്നത്. ഷോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ‘നമ്മള്‍ എപ്പോഴാണ് അവരുടെ വീട്ടില്‍ പെണ്ണു ചോദിക്കാന്‍ പോകുന്നത്’ എന്നാണ് അമ്മ ചോദിച്ചതെന്ന് ശ്രീനി പറയുന്നു. വിവാഹം പെട്ടന്ന് നടത്തണം എന്ന ആഗ്രഹമായിരുന്നു ഇരു വീട്ടുകാര്‍ക്കും ഉണ്ടായിരുന്നത്. ചിലര്‍ ഉപദേശിച്ചു. ‘ഒന്നുകൂടെ ആലോചിച്ചിട്ടു മതി’. ഞാന്‍ പറഞ്ഞു എനിക്കിനി ഒന്നും ആലോചിക്കാന്‍ ഇല്ലെന്ന്. ഞാന്‍ എങ്ങിനെയാണോ അതുപോലെ തന്നെ സ്‌നേഹിക്കുന്ന ആളാണ് ശ്രീനിയെന്ന്’ പേളി പറയുന്നു.

പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്.അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് ത്രിപാഠി, രാജ്കുമാര്‍ റാവു, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.